????? ??????????????????? ??????? ???? ???????????????? ????.??.? ?????? ?????? ??????????

ആര്‍.ടി.എ ബോധവത്കരണം നടത്തിയത് 10 ലക്ഷം  യാത്രക്കാര്‍ക്ക്

ദുബൈ: വേനല്‍ക്കാല ബോധവത്കരണ കാമ്പയിന്‍െറ ഭാഗമായി ആര്‍.ടി.എ സന്ദേശമത്തെിച്ചത് 10 ലക്ഷത്തോളം റോഡ് യാത്രക്കാര്‍ക്ക്. ആഭ്യന്തര മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ നടന്ന കാമ്പയിനിലൂടെ സുരക്ഷിത യാത്രയെക്കുറിച്ച ലഘുലേഖകള്‍ വിതരണം ചെയ്തതായി ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്സ് ഏജന്‍സി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു. 
വേനല്‍ക്കാലത്ത് വാഹനങ്ങള്‍ യഥാസമയം അറ്റകുറ്റപണി നടത്തേണ്ടതിന്‍െറ ആവശ്യകത ബോധവത്കരണ സന്ദേശങ്ങളില്‍ എടുത്തുപറയുന്നു. ടയറുകള്‍ തേഞ്ഞുപോയിട്ടില്ളെന്നും ഉറപ്പുവരുത്തണം. സാമൂഹിക മാധ്യമങ്ങള്‍, ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, സര്‍ക്കാര്‍- സ്വകാര്യ ജീവനക്കാര്‍ക്കുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ തുടങ്ങിയവ ബോധവത്കരണത്തിനായി ഉപയോഗിച്ചു. 
ദുബൈയിലെ ചില പാലങ്ങളിലെ ഡിസ്പ്ളേ ബോര്‍ഡുകളിലും ഇതുസംബന്ധിച്ച സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ആഗസ്റ്റ് അവസാനം വരെ കാമ്പയിന്‍ തുടരും. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് അതിര്‍ത്തി ചെക്പോസ്റ്റുകളിലും ലഘുലേഖ വിതരണം നടക്കുന്നുണ്ട്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.