ദുബൈ: ദുബൈ ടൂറിസത്തിന് കീഴില്‍ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന മുദ്ഹിശ് വേള്‍ഡ് വിനോദ,ഉല്ലാസ പരിപാടിയില്‍ വാരാന്ത്യങ്ങളില്‍ തിരക്കോട് തിരക്ക്.
സ്കൂള്‍ അവധിക്കാലത്ത് കുടുംബങ്ങളെ ഉദ്ദ്യേശിച്ച് നടത്തുന്ന മേള ജൂണ്‍ 27നാണ് തുടങ്ങിയത്. ആഗസ്റ്റ് 27ന് സമാപിക്കും. ഓരോ ചുവടും പുതിയ സാഹസികത എന്ന പ്രമേയത്തിലൂന്നിയുള്ള മേളയില്‍ വാരാന്ത്യങ്ങളിലുള്‍പ്പെടെ പ്രത്യേക സ്റ്റേജ് ഷോകളും നടക്കുന്നുണ്ട്. ലോക പ്രശസ്ത സംഘങ്ങളാണ് വിനോദ,വിജ്ഞാന പരിപാടികള്‍ അവതരിപ്പിക്കുന്നത്.
കുട്ടികള്‍ക്കായി 80 ലേറെ റൈഡുകളാണ് മുദ്ഹിശ് വേള്‍ഡിലുള്ളത്. ഇതിന് പുറമെയാണ് 37 സ്റ്റേജ് ഷോകള്‍ ഒരുക്കിയിരിക്കുന്നത്. സ്പെയിനില്‍ നിന്നുള്ള ലൂയിസ് മലബാറ ലേസര്‍ ബ്ളേഡ് തിന്നും തിളക്കുന്ന വെള്ളം കുടിച്ചും നാക്കില്‍ കൊളുത്ത് തുളച്ചുകയറ്റിയുമെല്ലാമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
റഷ്യയില്‍ നിന്നുള്ള നൃത്ത സംഘമാണ് ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന മറ്റൊരു കൂട്ടം. രുചിക്കൂട്ടുകളുടെ വൈവിധ്യം അവതരിപ്പിക്കുന്ന നിരവധി ഭോജനശാലകളും മേള നഗരിയിലുണ്ട്. 20 ദിര്‍ഹമാണ് പ്രവേശ ഫീസ്.
മൂന്നു വയസ്സ് വരെ ടിക്കറ്റ് വേണ്ട. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 10 മുതല്‍ രാത്രി 12 വരെയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി ഒരു മണിവരെയുമാണ് മുദ്ഹിശ് വേള്‍ഡിന്‍െറ പ്രവര്‍ത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.