അല്‍ഐന്‍: ഐ.എസ്.സിയുമായി സഹകരിച്ച് ബ്ളൂ സ്റ്റാര്‍ അല്‍ഐന്‍ സംഘടിപ്പിച്ച 17 ദിവസത്തെ അവധിക്കാല പരിശീലന ക്യാമ്പ് സമാപിച്ചു. ഫുട്ബാള്‍, ക്രിക്കറ്റ്, ബാഡ്മിന്‍റണ്‍ ജനങ്ങളിലായി നടന്ന ക്യാമ്പിന് കേരള സ്പോര്‍ട്സ് കൗണ്‍സില്‍ ഫുട്ബാള്‍ പരിശീലകന്‍ ആന്‍ഡ്രൂസ്,റോഷന്‍, കോയ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
86 കുട്ടികള്‍ പങ്കെടുത്ത ക്യാമ്പിന്‍െറ സമാപന സമ്മേളനം ഐ.എസ്.സി ജനറല്‍ സെക്രട്ടി റസല്‍ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു.
ബ്ളു സ്റ്റാര്‍ പ്രസിഡന്‍റ് ആനന്ദ് പവിത്രന്‍, ജനറല്‍ സെക്രട്ടറി ജാബിര്‍ ബീരാന്‍, ഐ.എസ്.സി ട്രഷറര്‍ തസ്വീര്‍, ടി.വി.എം. കുട്ടി എന്നിവര്‍ സംസാരിച്ചു.
ക്യാമ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരായി ഫുട്ബാളില്‍ അമീര്‍.ഡാനിഷ്, അബ്ദുല്‍ വദൂദ്, മുഹമ്മദ് അസ്ലം, ക്രിക്കറ്റില്‍ ദേവരാജേഷ്, ആദില്‍ മഖ്ബൂല്‍, ബാഡ്മിന്‍റണില്‍ ഷഹനാസ് ജാബിര്‍, ജസ്ന ജാബിര്‍, തന സൈദ് എന്നിവരെ തെരഞ്ഞെടുത്തു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോ ഫികളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.