കേരള കോണ്‍സുല്‍ ജനറലിന്‍െറ നിയമനത്തിന് യു.എ.ഇ പ്രസിഡന്‍റിന്‍െറ അംഗീകാരം

അബൂദബി: തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന യു.എ.ഇയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറലായുള്ള ജമാല്‍ ഹുസൈന്‍ റഹ്മ ഹുസൈന്‍ ആല്‍ സആബിയുടെ നിയമനത്തിന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ഫെഡറല്‍ ഉത്തരവ് 56/2016 പ്രകാരമാണ് നിയമനം. ഇതുള്‍പ്പടെ നിരവധി ഫെഡറല്‍ ഉത്തരവുകളാണ് പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. വിവിധ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയ സംസ്ഥാപനം, നയതന്ത്ര ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും, യു.എ.ഇയും സുഹൃദ് രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക കരാറുകള്‍ക്ക് അനുമതി തുടങ്ങിവയുമായി ബന്ധപ്പെട്ടതാണ് ഉത്തരവുകള്‍.
ജമാല്‍ ഹുസൈന്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കേരളത്തിലേക്ക് പോയിട്ടുണ്ട്. കോണ്‍സുലേറ്റ് ഉദ്ഘാടനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.