ഷാര്‍ജ: കടുത്ത വേനലില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകളുമായി ഷാര്‍ജ ലേബര്‍ സ്റ്റാന്‍ഡേര്‍ഡ്സ് വികസന അതോറിറ്റി രംഗത്തത്തെി. ജാക്കറ്റ് വിതരണത്തോടൊപ്പം ഉച്ച വിശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും അതോറിറ്റി തൊഴിലാളികള്‍ക്ക് ബോധവത്കരണം നടത്തി. ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ നിലവിലുള്ള ഉച്ച വിശ്രമം ലംഘിക്കപ്പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ തൊഴിലാളികളെ ഉണര്‍ത്തി. ശരീരത്തിന് നല്ല തണുപ്പ് പ്രധാനം ചെയ്യുന്ന ജാക്കറ്റുകളാണ് വിതരണം നടത്തിയത്. സൂര്യാതപം പോലുള്ള വിപത്തുകളില്‍ നിന്ന് ഒരളവ് വരെ ഇത്തരം ജാക്കറ്റുകള്‍ രക്ഷകരാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.