അബൂദബി: ആഗസ്റ്റ് മാസത്തില്‍ ഇന്ധനവില കുറയുമെന്ന് യു.എ.ഇ ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചു.
സ്പെഷല്‍ 95 പെട്രോള്‍ വില 1.77 ദിര്‍ഹത്തില്‍ിനിന്ന് 1.62 ദിര്‍ഹമായി കുറയും. ജൂണില്‍ 1.75ഉം മേയില്‍ 1.67ഉം ദിര്‍ഹമായിരുന്നു ഈയിനം പെ¤്രടാളിന്‍െറ വില. സൂപ്പര്‍ 98 പെട്രോള്‍ വില 1.73 ദിര്‍ഹമായി കുറയും.
1.88 ദിര്‍ഹമാണ് നിലവിലെ വില. ജൂണില്‍ 1.86, മേയില്‍ 1.78 ദിര്‍ഹമായിരുന്നു വില. ഡീസല്‍വില 1.85ല്‍നിന്ന് 1.76 ദിര്‍ഹമായി കുറയും. ജൂണില്‍ 1.77, മേയില്‍ 1.60 ദിര്‍ഹമായിരുന്നു വില. നിലനിയന്ത്രണം എടുത്തുമാറ്റുന്നതിന് മുമ്പ് ഡീസല്‍വില 2.90 ദിര്‍ഹം വരെ എത്തിയിരുന്നു.
ആഗോളവിലക്ക് അനുസൃതമായി രാജ്യത്ത് വിലനിര്‍ണയിക്കുന്ന സംവിധാനം 2015 ആഗസ്റ്റിലാണ് നടപ്പാക്കിയത്.
ഇതനുസരിച്ച് എല്ലാ മാസവും 28നാണ് അടുത്ത മാസത്തെ വില പ്രഖ്യാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.