ദുബൈ: എമിറേറ്റ്സ് വിമാനങ്ങള്‍ ഈ വര്‍ഷം ആദ്യ ആറുമാസത്തിനിടെ പറന്നത് 432 ദശലക്ഷം കിലോമീറ്റര്‍. ഭൂമിയെ 10,700 തവണ വലം വെക്കുന്നതിന് തുല്യമായ ദൂരമാണിതെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഒരാഴ്ച 3600 സര്‍വീസുകളാണ് എമിറേറ്റ്സ് നടത്തുന്നത്. ആറുമാസംകൊണ്ട് നടത്തിയത് 96,000 സര്‍വീസുകള്‍. 81 രാജ്യങ്ങളിലെ 154 വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്സിന്‍െറ 252 വിമാനങ്ങള്‍ പറക്കുന്നു.
വലിയ യാത്രാവിമാനമായ എയര്‍ബസ് എ380ന്‍െറ സര്‍വീസുകള്‍ ഏറ്റവും കൂടുതല്‍ നടത്തുന്നതും എമിറേറ്റ്സാണ്. 40 ഇടങ്ങളിലേക്കാണ് എമിറേറ്റ്സിന്‍െറ 81 ഡബിള്‍ഡക്കര്‍ വിമാനങ്ങള്‍ പറക്കുന്നത്. 2008ല്‍ എ380 സര്‍വീസ് ആരംഭിച്ചത് മുതല്‍ 50 ദശലക്ഷം പേര്‍ യാത്ര ചെയ്തിട്ടുണ്ട്. ബോയിങ്- 777 വിമാനങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വന്തമായുള്ള വിമാന കമ്പനിയും എമിറേറ്റ്സ് തന്നെ.
157 ബോയിങ്- 777 വിമാനങ്ങളാണ് ദുബൈയില്‍ നിന്ന് 109 ഇടങ്ങളിലേക്ക് സര്‍വീസ് നടത്തുന്നത്. 2004 മുതലുള്ള കണക്ക് പ്രകാരം 226 ദശലക്ഷം പേരാണ് ബോയിങ്- 777 വിമാനത്തില്‍ യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.