???? ?????????????? ?????? ???????? ?????????????? ???????????? ?????????? ????????? ????????? ??????

ദീവയുടെ ‘മാതൃകാഭവനം’ പദ്ധതിക്ക് തുടക്കം

ദുബൈ: പരിസ്ഥിതി സൗഹൃദ ഭവന നിര്‍മാണം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദീവ) ‘മാതൃകാഭവനം’ പദ്ധതിക്ക് തുടക്കം കുറിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹകരണത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അല്‍ തായിര്‍ പറഞ്ഞു.
പൊതുജനാരോഗ്യം, സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവക്ക് പ്രാധാന്യം നല്‍കുന്ന വീടുകള്‍ പദ്ധതിയിലൂടെ കണ്ടത്തെും. സെപ്റ്റംബര്‍ വരെ നീളുന്ന പദ്ധതി ദുബൈ പൊലീസ്, ദുബൈ നഗരസഭ, ദുബൈ ഹെല്‍ത്ത് അതോറിറ്റി, കമ്യൂണിറ്റി ഡെവലപ്മെന്‍റ് അതോറിറ്റി, ദുബൈ സ്മാര്‍ട്ട് ഗവണ്‍മെന്‍റ്, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് എന്നിവയുടെ സഹകരത്തോടെയായിരിക്കും നടപ്പാക്കുക. ദുബൈയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആവിഷ്കരിച്ച സമാന പദ്ധതികള്‍ ഏകോപിപ്പിക്കുകയും ദീവയുടെ ലക്ഷ്യമാണ്. ഇതിലൂടെ പ്രകൃതിവിഭവങ്ങളുടെ സൂക്ഷ്മതയോടെയുള്ള ഉപയോഗം സാധ്യമാകുമെന്ന് ദീവ കണക്കുകൂട്ടുന്നു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച സ്മാര്‍ട്ട് ദുബൈ പദ്ധതിയുടെ ഭാഗമായാണ് ‘മാതൃകാഭവനം’ ആസൂത്രണം ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.