യു.എ.ഇ പുരുഷന്മാര്‍ക്ക് പൂര്‍വികരേക്കാള്‍ 11.2 സെ.മീ ഉയരം കൂടി

അബൂദബി: യു.എ.ഇയിലെ പുരുഷന്മാര്‍ക്ക് നൂറു വര്‍ഷം മുമ്പ് ജീവിച്ച പൂര്‍വികരേക്കാള്‍ ശരാശരി 11.2 സെന്‍റീമീറ്റര്‍ ഉയരക്കൂടുതല്‍. സ്ത്രീകള്‍ക്ക് ശരാശരി 9.1 സെന്‍റീമീറ്ററാണ് ഉയരം കൂടിയത്. നിലവില്‍ യു.എ.ഇ പുരുഷന്മാരുടെ ശരാശരി ഉയരം 170.5 സെന്‍റീമീറ്ററും സ്ത്രീകളുടേത് 158.7 സെന്‍റീമീറ്ററുമാണ്. നൂറ് വര്‍ഷം മുമ്പ് യഥാക്രമം 159.3 സെന്‍റീമീറ്ററും 149.6 സെന്‍റീമീറ്ററുമായിരുന്നു. എന്‍.സി.ഡി റിസ്ക് ഫാക്ടര്‍ കൊളാബറേഷന്‍െറ ഇ-ലൈഫ് ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിച്ച ’മുതിര്‍ന്ന മനുഷ്യരുടെ ഉയരത്തിലെ പ്രവണതകളുടെ ഒരു നൂറ്റാണ്ട്’ ലേഖനത്തിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. 1914 മുതല്‍ 2014 വരെ വിവിധ രാജ്യങ്ങളിലെ 18 വയസ്സുകാരുടെ ഉയരം താരതമ്യം ചെയ്താണ് ലേഖന രചയിതാക്കള്‍ ഈ നിഗമനത്തിലത്തെിയത്. മികച്ച പോഷകാഹാരവും ആരോഗ്യസംരക്ഷണത്തിന് അത്യാധുനിക സൗകര്യങ്ങളും ലഭ്യമായതാണ് ഉയരത്തില്‍ വര്‍ധനയുണ്ടാവാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, കുട്ടികളിലെ പൊണ്ണത്തടി സൂക്ഷിക്കണമെന്നും അത് വളര്‍ച്ചയെ തടയുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.