?? ???? ????????

ഒളിമ്പിക്സ്: യു.എ.ഇ പതാകയേന്താന്‍ നദ

അബൂദബി: 13 അംഗ യു.എ.ഇ ഒളിമ്പിക്സ് കായിക സംഘത്തിലെ നീന്തല്‍ താരം നദ ആല്‍ ബെദ്വാവി രാജ്യത്തിന്‍െറ പതാക വഹിക്കും. സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 19കാരിയായ നദ.
നദ ഉള്‍പ്പെടെ സംഘത്തില്‍ നാല് പെണ്‍ കായിക താരങ്ങളാണുള്ളത്. 50 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ നീന്തലിലാണ് നദ മത്സരിക്കുന്നത്. വനിതകളുടെ 100 മീറ്റര്‍ ബാക് സ്ട്രോക് നീന്തലില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയാണ്.
പതാക വഹിക്കാനുള്ള നിയോഗം തന്നെ അതിശയിപ്പിച്ചെന്ന് നദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതൊരു മഹത്തായ അംഗീകാരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യുവതീയുവാക്കളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന വളര്‍ന്നുവരുന്ന നീന്തല്‍താരത്തെയാണ് പതാക വഹിക്കാന്‍ ചുമതലയേല്‍പിച്ചതെന്ന് ദേശീയ ഒളിമ്പിക് കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറി ദാവൂദ് ആല്‍ ഹജ്രി പറഞ്ഞു.
ഇറ്റലിയുടെ ഫെഡറിക പെല്ലഗ്രിനി, ഹോങ്കോങ്ങിന്‍െറ സ്റ്റെഫാനി ഓ, അര്‍മേനിയയുടെ വഹാന്‍ എംകിതാര്യന്‍ എന്നിവരാണ് നദക്ക് പുറമെ റിയോ ഒളിമ്പിക്സില്‍ പതാക വഹിക്കുന്ന നീന്തല്‍ താരങ്ങള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.