കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍  കേരളത്തിലത്തെി

അബൂദബി: ആഗസ്റ്റില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിക്കുന്ന യു.എ.ഇ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറലായി നിയമിക്കപ്പെട്ട ജമാല്‍ ഹുസൈന്‍ ആല്‍ സആബി കഴിഞ്ഞ ദിവസം കേരളത്തിലേക്ക് പോയതായി ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം പറഞ്ഞു. കോണ്‍സുലേറ്റിന്‍െറ ഉദ്ഘാടന തീയതി ഒൗദ്യോഗികമായി തീരുമാനിച്ചിട്ടില്ല. ജമാല്‍ ഹുസൈന്‍ ആല്‍ സആബിയുടെ നിയമനവും കോണ്‍സുലേറ്റ് ഉദ്ഘാടനവും യു.എ.ഇ സര്‍ക്കാറാണ് ഒൗദ്യോഗികമായി പ്രഖ്യാപിക്കേണ്ടതെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയിലെ 26 ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികളുടെ പകുതിയോളം വരുന്ന മലയാളികള്‍ക്ക് ഏറെ സഹായകരമാകുന്ന കോണ്‍സുലേറ്റ് തുറക്കാന്‍ 2011ലാണ് യു.എ.ഇ സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചത്. കേരള സര്‍ക്കാറിന്‍െറ സമ്മര്‍ദത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അപേക്ഷയെ തുടര്‍ന്നായിരുന്നു നടപടി. തൊഴില്‍നിയമനം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളിലെ നടപടിക്രമങ്ങള്‍ കോണ്‍സുലേറ്റ് തുറക്കുന്നതോടെ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.