???????????????? ????????

ദുബൈയിലെ ഹോട്ടലില്‍ കൃത്രിമ കടല്‍ത്തീരവും മഴക്കാടും 

ദുബൈ: ദുബൈയില്‍ നിര്‍മാണത്തിലിരിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ കൃത്രിമ കടല്‍ത്തീരവും മഴക്കാടും. 
ശൈഖ് സായിദ് റോഡരികില്‍ ടീകോം പ്രദേശത്ത് നിര്‍മിക്കുന്ന റോസ്മോണ്ട് ഹോട്ടല്‍ ആന്‍ഡ് റെസിഡന്‍സിലാണ് അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്. സൗദി ആസ്ഥാനമായ റോയല്‍ ഇന്‍റര്‍നാഷണലാണ് 110 കോടി ദിര്‍ഹം ചെലവില്‍ ഹോട്ടല്‍ നിര്‍മിക്കുന്നത്. 2018ല്‍ പണി പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. 
13,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയാണ് ഹോട്ടലിനുണ്ടാവുക. അഞ്ചുനിലകളില്‍ ഒരുക്കുന്ന 75,000 ചതുരശ്ര അടി കൃത്രിമ മഴക്കാടും സ്പ്ളാഷ് പൂളും കടല്‍ത്തീരവുമാണ് ഹോട്ടലിന്‍െറ പ്രത്യേകത. കുട്ടികള്‍ക്കുള്ള പ്രത്യേക കളിസ്ഥലവും ഇവിടെ ഒരുക്കും. 
മൊത്തം 450 മുറികള്‍ ഹോട്ടലിലുണ്ടാകും. സ്കൈ പൂള്‍, മൂന്ന് റസ്റ്റോറന്‍റുകള്‍, ഹെല്‍ത്ത് ക്ളബ്, മീറ്റിങ് റൂമുകള്‍ എന്നിവയുമുണ്ടാകും. ഹില്‍ട്ടണ്‍ ക്യൂരിയോ ബ്രാന്‍ഡിലായിരിക്കും ഹോട്ടല്‍ പ്രവര്‍ത്തിക്കുക.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.