ദുബൈ: വാഹന രജിസ്ട്രേഷന്‍ കാര്‍ഡ് ഓണ്‍ലൈനിലൂടെ പുതുക്കാന്‍ അടുത്തമാസം മുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചു. മൂന്നുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനങ്ങള്‍ക്കായിരിക്കും ആഗസ്റ്റ് 15 മുതല്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാവുക. ആര്‍.ടി.എ വെബ്സൈറ്റിലൂടെയും ഡ്രൈവേഴ്സ് ആന്‍ഡ് വെഹിക്കിള്‍സ് ആപ്പിലൂടെയും സെല്‍ഫ് സര്‍വീസ് കിയോസ്കുകളിലൂടെയും രജിസ്ട്രേഷന്‍ പുതുക്കാമെന്ന് ആര്‍.ടി.എ ലൈസന്‍സിങ് ഏജന്‍സി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയാന്‍ പറഞ്ഞു.
നഷ്ടപ്പെട്ട രജിസ്ട്രേഷന്‍ കാര്‍ഡിന് പകരം പുതിയതിന് അപേക്ഷിക്കുക, ലൈസന്‍സുള്ള നമ്പര്‍ പ്ളേറ്റ് കൈവശം വെക്കാനുള്ള അവകാശം പുതുക്കുക എന്നീ സേവനങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാകും. ഈ സേവനങ്ങള്‍ കൂടി ഓണ്‍ലൈനിലേക്ക് മാറുന്നതോടെ ഇലക്ട്രോണിക് സാങ്കേതികവിദ്യയിലേക്കുള്ള ആര്‍.ടി.എയുടെ മാറ്റത്തിന്‍െറ രണ്ടാംഘട്ടം പൂര്‍ത്തിയാകും. ആര്‍.ടി.എയുടെ മൊത്തം സേവനങ്ങളുടെ 90 ശതമാനവും ഇപ്പോള്‍ ഇലക്ട്രോണിക് രീതിയിലേക്ക് മാറിയിട്ടുണ്ടെന്ന് അഹ്മദ് ബഹ്റൂസിയാന്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.