അബൂദബി: അബൂദബി എമിറേറ്റില്‍ സാധനങ്ങള്‍ വാങ്ങാനും സേവനങ്ങള്‍ നേടാനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് അധിക ഫീസ് ഈടാക്കിയാല്‍ ലക്ഷം ദിര്‍ഹം വരെ പിഴ വിധിക്കുമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍നിന്ന് അധിക ഫീസ് ഈടാക്കുന്നിനെതിരെ എമിറേറ്റിലെ വ്യാപാരികള്‍ക്കെല്ലാം സര്‍ക്കുലര്‍ അയച്ചതായും ഞായറാഴ്ച പ്രസ്താവനയില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വാണിജ്യ മേഖലയിലും സര്‍ക്കാര്‍ മേഖലയിലും സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് അധിക ഫീസ് ഈടാക്കുന്നതിനെതിരെ ഉപഭോക്തൃ സംരക്ഷണ പരമോന്നത കമ്മിറ്റി ഈയിടെ പ്രമേയം പ്രഖ്യാപിച്ചിരുന്നു. ഈ പ്രമേയത്തെ ബലപ്പെടുത്തുന്നതാണ് സാമ്പത്തിക വികസന വകുപ്പിന്‍െറ സര്‍ക്കുലര്‍. ഇതു സംബന്ധിച്ച പരാതികള്‍ ഉപഭോക്താക്കള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 800555ല്‍ അറിയിക്കാവുന്നതാണ്.
നിയമലംഘനം കണ്ടുപിടിക്കാന്‍ സാമ്പത്തിക മന്ത്രാലയത്തിന്‍െറയും സാമ്പത്തിക വികസന വകുപ്പിന്‍െറയും നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തും. സേവനങ്ങള്‍, പണവിനിമയം, ചരക്കുകള്‍, ആരോഗ്യം, വിദ്യാഭ്യാസം, വിമാനയാത്ര തുടങ്ങിയ മേഖലകളിലൊന്നും അധിക ഫീസ് ഈടാക്കാന്‍ പാടില്ല. നേരത്തെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍നിന്ന് രണ്ട് മുതല്‍ അഞ്ച് ദിര്‍ഹം വരെ ഫീസ് ഈടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.