അബൂദബി: ഇന്ധനമില്ലാതെ സൗരോര്‍ജത്തില്‍ മാത്രം ലോകപര്യടനത്തിനിറങ്ങിയ സോളാര്‍ ഇംപള്‍സ്-രണ്ട് വിമാനം ഇതാ തിരിച്ചിറങ്ങുന്നു. ഞായറാഴ്ച പുലര്‍ച്ചെ യു.എ.ഇ സമയം 3.29നാണ് വിമാനം ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍നിന്ന് പുറപ്പെട്ടത്. സോളാര്‍ ഇംപള്‍സ് കമ്പനിയുടെ ചെയര്‍മാനും പൈലറ്റുമായ ബെര്‍ട്രാന്‍ഡ് പികാര്‍ഡ് നിയന്ത്രിക്കുന്ന വിമാനം 48 മണിക്കൂറിലധികം സഞ്ചരിച്ച് ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ അബൂദബി അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തില്‍ തിരിച്ചത്തെുമെന്നാണ് കരുതുന്നത്. പര്യടനത്തില്‍ വിമാനത്തിന്‍െറ പതിനേഴാമത്തേതും അവസാനത്തേതുമായ കെയ്റോ-അബൂദബി യാത്ര 2,500 കിലോമീറ്ററാണ്.
സൗദി അറേബ്യന്‍ അന്തരീക്ഷത്തിലുള്ള ഉഷ്ണ തരംഗം ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും ഈജിപ്തിനും അബൂദബിക്കും മധ്യേ അനുകൂല കാലാവസ്ഥയാണുള്ളതെന്ന് യാത്രക്കിടെ ബെര്‍ട്രാന്‍ഡ് പികാര്‍ഡ് അറിയിച്ചു. ദൗത്യം പ്രയാസമില്ലാതെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 മാര്‍ച്ചിലാണ് വിമാനം അബൂദബിയില്‍നിന്ന് ലോകസഞ്ചാരത്തിനിറങ്ങിയത്. തുടര്‍ന്ന് ഒമാന്‍, ഇന്ത്യ, മ്യാന്‍മര്‍, ചൈന, ജപ്പാന്‍, അമേരിക്ക, സ്പെയിന്‍, ഈജിപ്ത് രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് മടക്കം. 500 മണിക്കൂറുകള്‍ പറന്നാണ് വിമാനം ആതിഥേയ രാജ്യത്തേക്ക് വീണ്ടുമത്തെുന്നത്. 9,000 മീറ്ററാണ് വിമാനം പറന്ന കൂടിയ ഉയരം. മണിക്കൂറില്‍ 45നും 90നും ഇടയില്‍ വേഗതയിലായിരുന്നു സഞ്ചാരം. ഇതിനകം 19 ലോക റെക്കോര്‍ഡുകളാണ് സോളാര്‍ ഇംപള്‍സ് സ്വന്തമാക്കിയിരിക്കുന്നത്. തിരിച്ചിറക്കത്തേടെ കൂടുതല്‍ റെക്കോഡുകള്‍ വിമാനത്തെ തേടിയത്തെും. ശാന്തസമുദ്രത്തിന് മുകളില്‍ രാവും പകലും തുടര്‍ച്ചയായി അഞ്ച് ദിവസങ്ങള്‍ പറന്നതാണ് റെക്കോര്‍ഡുകളില്‍ ഏറ്റവും പ്രധാനം. ജപ്പാനില്‍നിന്ന് അമേരിക്കയിലെ ഹവായിയിലേക്കായിരുന്നു 8,924 കിലോമീറ്റര്‍ ദൈറഘ്യമുള്ള ഈ യാത്ര. ആന്‍ഡ്രേ ബോര്‍ഷെന്‍ബെര്‍ഗാണ് ഈ യാത്രയില്‍ വിമാനം നിയന്ത്രിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.