അബൂദബി: സൗരോര്‍ജത്തില്‍ എട്ട് രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അബൂദബിയില്‍ മടങ്ങിയത്തെുന്ന വിമാനത്തിന്‍െറ ലാന്‍ഡിങ്ങിന് സാക്ഷിയാകാന്‍ ഡച്ചുകാരനായ ജെഫ് ആപല്‍ഡൂണും പിതാവും ഭാഗ്യച്ചിറകിലേറി അബൂദബിയിലത്തെും.
സോളാര്‍ ഇംപള്‍സ് രണ്ട് വിമാനത്തിന്‍െറ ആതിഥേയ പങ്കാളിയായ അബൂദബി സര്‍ക്കാറിന് കീഴിലുള്ള മസ്ദര്‍ കമ്പനി നടത്തിയ നറുക്കെടുപ്പ് മത്സരത്തില്‍ ഡച്ചുകാരനായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ വിജയിയായത്. 110,000 പേര്‍ പങ്കെടുത്ത മത്സരത്തില്‍ നറുക്കെടുപ്പിലൂടെയാണ് 31കാരനായ ജെഫ് ആപല്‍ഡൂണ്‍ തെരഞ്ഞെടുക്കപ്പെട്ടത്.
സമ്മാനമായി രണ്ട് റിട്ടേണ്‍ ടിക്കറ്റ് ലഭിക്കുന്നതിനാല്‍ 62കാരനായ പിതാവ് ലീനിനെ കൂടി അബൂദബിയിലേക്ക് കൊണ്ടുവരാന്‍ ജെഫ് തീരുമാനിച്ചിട്ടുണ്ട്.
വിമാനത്തിന്‍െറ ലാന്‍ഡിങ്ങിന് സാക്ഷ്യം വഹിക്കുന്നതിന് പുറമെ പൈലറ്റുമാരുമായി സംവദിക്കാനും ഇരുവര്‍ക്കും അവസരം ലഭിക്കും. കൂടാതെ ഇംപള്‍സ് വിമാനത്തിന്‍െറ മാതൃക ഉള്‍പ്പെടെയുള്ള സമ്മാനങ്ങളും മസ്ദര്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
മൂന്നാഴ്ച മുമ്പ് വെബ്സൈറ്റില്‍ മത്സരം കണ്ടപ്പോള്‍ വിജയിക്കില്ളെന്ന് കരുതി ആദ്യം ക്ളിക്ക് ചെയ്യാന്‍ മടിച്ചതായി ജെഫ് പറഞ്ഞു. പിന്നീട് വെറുതെ ഒരു രസത്തിന് പങ്കെടുക്കുകയായിരുന്നു.
വിജയം അറിയിച്ച് അബൂദബിയില്‍നിന്നുള്ള ഫോണ്‍വിളി തന്നെ അത്ഭുതപ്പെടുത്തി. താന്‍ വിമാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ആരാധകനാണെന്നും ജെഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.