വീട്ടുജോലിക്കാരി  ശൗചാലയത്തില്‍ പ്രസവിച്ചു

ഷാര്‍ജ: ശക്തമായ വയറു വേദനയെ തുടര്‍ന്ന്  പ്രാഥമികാരോഗ്യ കേന്ദ്രത്തിലത്തെിയ ഏഷ്യന്‍ വീട്ടു ജോലിക്കാരിക്ക് കേന്ദ്രത്തിലെ ശൗചാലയത്തില്‍ സുഖപ്രസവം. ഷാര്‍ജയുടെ ഭാഗമായ ദൈദിലാണ് സംഭവം. 
വീട്ട് ജോലിക്കാരി വേദന കൊണ്ട് പുളയുന്നത് കണ്ട് തൊഴിലുടമയാണ് ആരോഗ്യ കേന്ദ്രത്തിലത്തെിച്ചത്. ഇവിടെ എത്തിയ ഉടനെ വേലക്കാരി ശൗചാലയത്തില്‍ കയറി. ശൗചാലയത്തില്‍ നിന്ന് കുഞ്ഞിന്‍െറ കരച്ചിലാണ് പിന്നീട് കേട്ടത്. ഇവരെ ഉടനെ തന്നെ ദൈദ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. 
അവിഹിത ബന്ധത്തിലൂടെയാണ് ഇവര്‍ ഗര്‍ഭിണിയായതെന്ന് തൊഴിലുടമ പറഞ്ഞു. ഇവരുടെ ഗര്‍ഭത്തിനുത്തരവാദിയായ ആളെ പൊലീസ് തെരയുന്നുണ്ട്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.