ആഗസ്റ്റ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍: വാടക കരാര്‍ സാക്ഷ്യപ്പെടുത്തല്‍  നിരക്ക് ഷാര്‍ജയില്‍ ഇരട്ടിയാക്കി

ഷാര്‍ജ: ഷാര്‍ജയിലെ വിവിധ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിനുള്ള നിരക്കുകള്‍ ഇരട്ടിയാക്കിയതായി നഗരസഭ അറിയിച്ചു. ആഗസ്റ്റ് ഒന്നിന്  ഇത് പ്രാബല്യത്തില്‍ വരും. എക്സിക്യുട്ടിവ് കമ്മിറ്റിയുടെ തിരുമാനപ്രകാരമാണ് തുക കൂട്ടുന്നത്. താമസ മേഖലയുടെ വാടക കരാര്‍ പുതുക്കുന്നതിന് വാര്‍ഷിക വാടകയുടെ രണ്ട് ശതമാനമാണ് നിലവിലെ നിരക്ക്. ഇത് ആഗസ്റ്റ് ഒന്നുമുതല്‍ നാല് ശതമാനമായി ഉയരും. വാണിജ്യ കരാറുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് വാര്‍ഷിക വാടകയുടെ അഞ്ച് ശതമാനം നല്‍കണം. നിക്ഷേപ കരാറുകള്‍ സാക്ഷ്യപ്പെടുത്താന്‍ മൂന്ന് ശതമാനവും നല്‍കണമെന്ന് നഗരസഭ അറിയിച്ചു. കരാറുകള്‍ പുതുക്കുന്നതിനുള്ള പ്രമാണങ്ങളുടെ നിരക്ക് 50 ദിര്‍ഹത്തില്‍ നിന്ന് 100 ദിര്‍ഹമായി ഉയര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.