?????????? ?????????? ????? ????? ???????????????? ???????????? ???????? (????????????? ??????????? ?????? ?????)

അജ്മാനില്‍ ഭക്ഷണശാലയിലേക്ക് വാഹനം ഇടിച്ചുകയറി; തൃശൂര്‍ സ്വദേശിനിയടക്കം രണ്ടുപേര്‍ മരിച്ചു

അജ്മാന്‍: പെട്രോള്‍ സ്റ്റേഷനോടനുബന്ധിച്ച ഭക്ഷണശാലയിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറി മലയാളി സ്ത്രീയടക്കം രണ്ടുപേര്‍ മരിച്ചു. തൃശൂര്‍ പുന്നയൂര്‍ക്കുളം എടക്കര കാളച്ചങ്ങന്‍ വീട്ടില്‍ ഉസ്മാന്‍െറ ഭാര്യ റുഖിയയും (46) 10 വയസ്സുള്ള ഇറാഖി ബാലനുമാണ് മരിച്ചത്. റുഖിയയുടെ മകള്‍ റൂഷ്്നയുടെ മകന്‍ മുഹമ്മദ് ഇഷാന്‍ (രണ്ട്) അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂന്ന് പേര്‍ കുട്ടികളാണ്. 
അല്‍ ഹമീദിയ പ്രദേശത്തെ എപ്കോ പെട്രോള്‍ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്നയാള്‍ക്ക് പെട്ടെന്ന് അപസ്മാര ബാധയുണ്ടായതാണ് അപകട കാരണമെന്ന് പൊലീസ് അറിയിച്ചു.  22 കാരനായ സ്വദേശി ഓടിച്ച ഷെവര്‍ലേ വാഹനമാണ് അപകടത്തില്‍ പെട്ടത്. പെട്രോള്‍ സ്റ്റേഷനിലെ മക്ഡൊണാള്‍ഡ്സ് ഫാസ്റ്റ്ഫുഡ് ഭക്ഷണശാലക്ക് സമീപം വാഹനം ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ഇയാള്‍. പെട്ടെന്ന് അപസ്മാര ബാധയുണ്ടാവുകയും നിയന്ത്രണം വിട്ട് ഭക്ഷണശാലയുടെ ചില്ല് തകര്‍ത്ത് അകത്തേക്ക് ഇടിച്ചുകയറുകയുമായിരുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന റുഖിയയും ഇറാഖി ബാലനും തല്‍ക്ഷണം മരിച്ചു.  പരിക്കേറ്റവരെ ഉടന്‍ സ്ഥലത്തത്തെിയ പൊലീസും പാരാമെഡിക്കല്‍ വിഭാഗവും ചേര്‍ന്ന് അജ്മാന്‍ ശൈഖ് ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. 
പരിക്കേറ്റ ഡ്രൈവറെ ചികിത്സക്ക് ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് അജ്മാന്‍ പൊലീസ് ഉപമേധാവി കേണല്‍ അബ്ദുല്ല അല്‍ ഹംറാനി പറഞ്ഞു.  
റുഖിയയുടെ ഭര്‍ത്താവ് ഉസ്മാന്‍ ദിബ്ബയില്‍ പച്ചക്കറി ബിസിനസുകാരനാണ്. റൂഷ്ന, റുസ്ന, റഈസ് എന്നിവര്‍ മക്കളാണ്. റൂഷ്നക്കും ഭര്‍ത്താവ് നൗഫലിനുമൊപ്പം ഷോപ്പിങ്ങിന് പോയപ്പോഴായിരുന്നു അപകടം.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.