ദുബൈ: ഡല്‍ഹി സണ്‍റൈസ് ആശുപത്രിയില്‍ നടന്ന ഗൈനക്കോളജി താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ദുബൈയിലെ ഇന്‍റര്‍നാഷണല്‍ ഇന്‍്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റലില്‍ തത്സമയ സംപ്രേഷണം നടത്തി .
അന്താരാഷ്ട്ര താക്കോല്‍ദ്വാര ശസ്ത്രക്രിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന ശില്‍പശാലയില്‍ സണ്‍റൈസ ്ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഹഫീസ് റഹ്മാന്‍, മാനേജിങ് ഡയറക്ടര്‍ ഡോ . നികിത ട്രിഹാന്‍, ഡോ.ആല്‍ഫി പുതിയിടം എന്നിവര്‍ സംബന്ധിച്ചു.
ഗര്‍ഭപാത്രത്തിനും ഗര്‍ഭപാത്ര മുഴകള്‍ക്കും, ഫാലോപ്പിയന്‍ ട്യൂബുകള്‍ക്ക്, പലവിധ പെല്‍വിക്രാഗങ്ങള്‍ക്കും സ്ത്രീകളിലെ മൂത്രനിയന്ത്രണ പ്രശ്നങ്ങള്‍ക്ക് എന്നിവക്കുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയകളാണ് നടത്തിയത്.
ദുബൈ ഇന്‍്റര്‍നാഷണല്‍ മോഡേണ് ആശുപത്രിയില്‍ നടന്ന ഈ തത്സമയ പ്രക്ഷേപണ ശില്‍പശാല ഡോ . ജോസഫിന്‍,ഡോ. പ്രീതി ടണ്ഠന്‍, ഡോ . സജിമോള്‍ ടോജിച്ചന്‍ എന്നിവര്‍ നിയന്ത്രി.
ലോകമെമ്പാടുമുള്ള 600 ഓളം ഡോക്ടര്‍മാര്‍ ഈ ശസ്ത്രക്രിയ ശില്‍പശാലയിലെ ക്ളാസുകളിലും തത്സമയ ശസ്ത്രക്രിയ സംപ്രേഷണത്തിലും പങ്കെടുത്ത് താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ ചെയ്യാനുതകുന്ന ഒട്ടേറെ അറിവുകള്‍ സമ്പാദിച്ചതായി ആശുപത്രി സി.ഇ.ഒ ഡോ .കിഷന്‍ പക്കല്‍ പത്രക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.