ഷാര്‍ജ: ഇന്ത്യയില്‍ നിന്ന് വ്യോമമാര്‍ഗം ആടുകള്‍ ദുബൈ കാലിചന്തയിലത്തെി. മഹാരാഷ്ട്ര നാസിക്കിനടുത്തുള്ള ഒസാര്‍ വിമാനതാവളത്തില്‍ നിന്നാണ് ആടുകള്‍ വിമാനം കയറി ദുബൈയിലത്തെിയത്. യുക്രയിനിയന്‍ ചരക്ക് വിമാനത്തിലായിരുന്നു ആടുകളുടെ യാത്ര. 636 ചെമ്മരിയാടുകളും 932 കോലാടുകളുമാണ് വെള്ളിയാഴ്ച്ച രാത്രി ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തിലത്തെിയത്. കപ്പല്‍മാര്‍ഗമാണ് മുമ്പ് ആടുകളും മറ്റും ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലത്തെിയിരുന്നത്. നല്ല കാലാവസ്ഥയാണെങ്കില്‍ അഞ്ച് ദിവസം വേണം ഇവിടെ എത്താന്‍. എന്നാല്‍ ഇന്ത്യയിലെ കനത്ത മഴയും യു.എ.ഇയിലെ കഠിനമായ ചൂടുമാണ് ആടുകളെ വിമാനത്തില്‍ അയക്കാന്‍ കാരണമെന്ന് സനാപ് ആഗ്രോ അനിമല്‍സ് പ്രൈ. ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു.
ഒസാര്‍ വിമാനതാവളത്തില്‍ നിന്നുള്ള ആദ്യ കാര്‍ഗോ വിമാനമായിരുന്നു ആടുകളെയും കൊണ്ട് പറന്നതെന്ന് വിമാനതാവള അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള ആടുകള്‍ക്ക് ഗള്‍ഫ് ചന്തകളില്‍ ആവശ്യക്കാരെറെയാണ്. യു.എ.ഇയാണ് ഇതില്‍ ഒന്നാം സ്ഥാനത്ത്. ഗുജറാത്തിലെ കണ്ട്ല തുറമുഖത്ത് നിന്നാണ് മൃഗങ്ങള്‍ ഗള്‍ഫ് ചന്തകളില്‍ എത്താറുള്ളത്. തുറന്ന കണ്ടയിനറുകളിലാണ് ആടുകള്‍ കപ്പല്‍ കയറുന്നത്. എന്നാല്‍ പ്രതികൂല കാലവസ്ഥയില്‍ ഇത്തരത്തില്‍ മൃഗങ്ങളെ അയക്കാനാവില്ല എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇന്ത്യന്‍ ആടുകള്‍ക്ക് 600 മുതല്‍ 800 ദിര്‍ഹം വരെയാണ് യു.എ.ഇ ചന്തകളിലെ സാധാരണ വില. എന്നാല്‍ പലപ്പോഴും ഇതിലും കൂടിയ വിലക്കാണ് ഇവ വിറ്റ് പോകാറുള്ളത്. പ്രത്യേകിച്ച് റമദാന്‍ മുതല്‍ ബലി പെരുന്നാള്‍ വരെയുള്ള സമയങ്ങളില്‍. ഇന്ത്യന്‍ ആടുകള്‍ക്കായി സ്വദേശികളും പ്രവാസികളും ചന്തകളില്‍ കാത്ത് നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്. മാംസവിപണികളിലും ഇന്ത്യന്‍ ആട്ടിറച്ചിക്ക് ആവശ്യക്കാരെറെയാണ്. ആടിനെ കൂടാതെ പശു, മൂരി എന്നിവയും ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലെ ചന്തകളില്‍ എത്താറുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ പശുവിനെ അറക്കുന്നതിന് വിലക്കുള്ളതും ചിലയിടങ്ങളില്‍ പശുവിന്‍െറ പേരില്‍ നടക്കുന്ന കലാപങ്ങളും കൊലപാതകങ്ങളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കാലി വളര്‍ത്തി വിറ്റ് ഉപജീവനം കഴിക്കുന്നവര്‍ക്കും പ്രതിസന്ധി തീര്‍ത്തിരുന്നു. എന്നാല്‍ ഗള്‍ഫ് നാടുകളിലെ വിപണികളിലെ ഉണര്‍വാണ് ഇവര്‍ക്ക് ആശ്വാസം പകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.