ഉപയോഗിക്കാത്ത ഇത്തിസാലാത്ത്  ഡാറ്റ കൈമാറ്റം ചെയ്യാം

അബൂദബബി: ഉപയോഗിക്കാത്ത ഡാറ്റ മറ്റു നമ്പറുകളിലേക്ക് കൈമാറ്റം ചെയ്യാന്‍ ഇത്തിസാലാത്തില്‍ സൗകര്യം. 100 എം.ബിയില്‍ കുറയാത്ത ഡാറ്റ ഒരു മാസം അഞ്ച് തവണ കൈമാറ്റം നടത്താം.  
പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സേവനങ്ങളില്‍ ഈ സൗകര്യം ലഭ്യമാണ്. എന്നാല്‍, പോസ്റ്റ് പെയ്ഡില്‍ അഞ്ച് ജി.ബിയില്‍ കൂടുതല്‍ കൈമാറ്റം ചെയ്യാനാവില്ല. പ്രീ പെയ്ഡില്‍ പരിധിയില്ലാതെ ഡാറ്റ കൈമാറ്റം സാധ്യമാണ്. മൂന്നു മാസമെങ്കിലും ഇത്തിസാലാത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പ്രീ പെയ്ഡ് ഉപഭോക്താവിനേ ഈ സൗകര്യം ലഭ്യമാവൂ. 
അതിനാല്‍ പുതിയ ഉപഭോക്താക്കള്‍ക്കും രാജ്യത്തെ വിനോദസഞ്ചാരികള്‍ക്കും ഡാറ്റ കൈമാറ്റം സാധ്യമാവില്ല. 
100 എം.ബി ഡാറ്റ സ്വന്തം അക്കൗണ്ടില്‍ നിലനിര്‍ത്തിക്കൊണ്ട് മാത്രമേ ഡാറ്റ കൈമാറാനാകൂ എന്നും നിബന്ധനയുണ്ട്. അതായത്, ഡാറ്റ കൈമാറാന്‍ ഒരാളുടെ അക്കൗണ്ടില്‍ കുറഞ്ഞത് 200 എം.ബിയെങ്കിലും വേണം. 
കൈമാറ്റം ചെയ്യുന്ന ഓരോ 100 എം.ബിക്കും പത്ത് ദിവസത്തെ കാലാവധിയേ ലഭിക്കൂ. ഓരോ 100 എം.ബി കൈമാറ്റത്തിനും ഇത്തിസാലാത്ത് മൂന്ന് ദിര്‍ഹം ചാര്‍ജ് ഈടാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.