??????????? ????????

തിരുവല്ല സ്വദേശി  ദുബൈയില്‍  മരിച്ചനിലയില്‍

ദുബൈ: പത്തനംതിട്ട സ്വദേശിയെ ദുബൈ മുഹൈസിനയില്‍ മരിച്ച നിലയില്‍ കണ്ടത്തെി. തിരുവല്ല പാലിയക്കര വടക്കെവിളയില്‍ യോഹന്നാന്‍ വര്‍ഗീസ് (50) ആണ് മരിച്ചത്. 
ഹോര്‍ലാന്‍സിലെ ഇലക്ട്രോ മെക്കാനിക്കല്‍ കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു ഇദ്ദേഹം. 
മൂന്ന് മാസമായി ജോലിക്കത്തെിയിരുന്നില്ളെന്ന് പറയുന്നു. കമ്പനി അധികൃതര്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ജൂലൈ ഒന്നിന് മുഹൈസിനയില്‍ മരിച്ച നിലയില്‍ കണ്ടത്തെിയത്. 
നിരവധി വര്‍ഷങ്ങളായി ഇദ്ദേഹം യു.എ.ഇയിലുണ്ട്്. ഏഴുമാസം മുമ്പാണ് ഹോര്‍ലാന്‍സിലെ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നത്. 
കമ്പനി ശമ്പളം നല്‍കാത്തതിനാല്‍ അധികൃതരുമായി പ്രശ്നത്തിലായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കാണിച്ച് ഭാര്യ അന്നമ്മ ജോണ്‍ നോര്‍ക്ക റൂട്ട്സ് വഴി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയിട്ടുണ്ട്. 
മൃതദേഹം തുടര്‍നടപടികള്‍ക്കായി ഖിസൈസിലെ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.