ഷാര്‍ജ: ഷാര്‍ജയിലെ കച്ച പാര്‍ക്കിങ്ങുകള്‍ എന്നറിയപ്പെടുന്ന മണല്‍പരപ്പുകളില്‍ സമീപ ഭാവിയില്‍ വാഹനങ്ങള്‍ നിറുത്താന്‍ പണം നല്‍കേണ്ടി വരും. കെട്ടിടങ്ങള്‍ക്ക് സമീപത്ത് ഒഴിഞ്ഞ് കിടക്കുന്ന മണല്‍പ്പരപ്പുകളിലാണ് ഷാര്‍ജ വാസികള്‍ പ്രധാനമായും വാഹനം നിറുത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍പ്പെട്ട 350 ഇടങ്ങളില്‍ പെയ്ഡ് പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ക്ക് ഷാര്‍ജ നഗരസഭയിലെ ബന്ധപ്പെട്ട വിഭാഗം അനുമതി നല്‍കി കഴിഞ്ഞു. ഇത്തരം പാര്‍ക്കിങ്ങ് സംവിധാനം വന്ന് കഴിഞ്ഞാല്‍ വാഹനങ്ങള്‍ നിറുത്തിയിടാന്‍ മണിക്കൂറിന് അഞ്ച് ദിര്‍ഹം മുതല്‍ നല്‍കേണ്ടി വരും. മാസ, വാര്‍ഷിക വാടക സമ്പ്രാദായങ്ങളും ഉണ്ടാകും.
ഷാര്‍ജയില്‍ താമസിക്കുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെ ഇത് താളം തെറ്റിക്കുമെന്നാണ് ഇവിടെ താമസിക്കുന്നവര്‍ സങ്കടപ്പെടുന്നത്. നിരവധി കച്ച പാര്‍ക്കിങ്ങുകള്‍ ഷാര്‍ജയിലുണ്ട്. വാടകയിലെ നേരിയ കുറവും വാഹനം നിറുത്താനുള്ള വലിയ സൗകര്യവുമാണ് ഷാര്‍ജ സാധാരണക്കാരായ പ്രവാസികളുടെ ഇഷ്ടപ്പെട്ട താമസ മേഖലയായി മാറാന്‍ കാരണം. എന്നാല്‍ എന്നുമുതലാണ് ഇത്തരം ഇടങ്ങളില്‍ വാടക പാര്‍ക്കിങ്ങ് സംവിധാനങ്ങള്‍ വരിക എന്നതിനെ കുറിച്ച് കൃത്യമായ അറിയിപ്പുണ്ടായിട്ടില്ല. ഇത് നടപ്പില്‍ വരുമ്പോള്‍ അതാത് ഇടങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി കാവല്‍ക്കാര്‍ വേണമെന്നാണ് ചട്ടം. വാഹനങ്ങളുടെ സുരക്ഷ ഇവരാണ് നോക്കേണ്ടത്. ഇതില്‍ വീഴ്ച്ച വരാന്‍ പാടില്ല. വീഴ്ച്ചയില്‍ വന്നേക്കാവുന്ന നഷ്ടങ്ങള്‍ക്ക് പാര്‍ക്കിങ്ങ് ഭാഗങ്ങള്‍ വാടകക്ക് നല്‍കുന്നവര്‍ ഉത്തരവാദികളായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.