ദുബൈ: ബാക്ടീരിയ അണുബാധക്കെതിരെ ഉപയോഗിക്കുന്ന സിത്രോമാക്സ് (അസിത്രോമൈസിന്‍) ആന്‍റിബയോട്ടിക് സുരക്ഷിതമാണെന്ന് യു.എ.ഇ ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. വളരെ ചുരുക്കം ആളുകളില്‍ ഈ ആന്‍റിബയോട്ടിക് ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നുണ്ടെന്ന് കണ്ടത്തെിയിട്ടുണ്ട്. ഇതുസംബന്ധിച്ച് മരുന്നിന്‍െറ നിര്‍മാതാക്കളായ ഫൈസര്‍ ആരോഗ്യ മന്ത്രാലയത്തിന് കത്തയക്കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആന്‍റിബയോട്ടിക് കുറിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ആശുപത്രികള്‍ക്കും ക്ളിനിക്കുകള്‍ക്കും മന്ത്രാലയം സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്ന് അസി. അണ്ടര്‍സെക്രട്ടറി ഡോ. അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.
മരുന്നിന്‍െറ പാക്കറ്റിന് പുറത്ത് അലര്‍ജിയുണ്ടാകാന്‍ സാധ്യതയുള്ള കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വാങ്ങി ഉപയോഗിക്കരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ചെവി- ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയവക്കാണ് സാധാരണ ഈ മരുന്ന് ഉപയോഗിക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.