ദുബൈയില്‍ ത്രിമാന പ്രിന്‍റിങ് കെട്ടിട നിര്‍മാണത്തിന് മാര്‍ഗരേഖ

ദുബൈ: ത്രിമാന അച്ചടി സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ ദുബൈ നഗരസഭ പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിശദമാക്കുന്നതാണ് മാര്‍ഗരേഖ.
ത്രിമാന പ്രിന്‍റിങ് സാങ്കേതിക വിദ്യ പ്രകാരമുള്ള ലോകത്തെ ആദ്യ കെട്ടിടം അടുത്തിടെ ദുബൈയില്‍ നിര്‍മിച്ചിരുന്നു.
കെട്ടിട നിര്‍മാണ ചെലവ് ഗണ്യമായി കുറക്കുന്നതാണ് ത്രിമാന അച്ചടി സാങ്കേതിക വിദ്യ. പരമ്പരാഗത രീതിയെ അപേക്ഷിച്ച് തൊഴിലാളികള്‍ വളരെ കുറച്ചുമതി. വളരെ വേഗം നിര്‍മാണം പൂര്‍ത്തിയാക്കാനും സാധിക്കും. കഴിഞ്ഞ മേയില്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ലോകത്തെ ആദ്യ ത്രീഡി പ്രിന്‍റഡ് കെട്ടിടം ദുബൈയില്‍ തുറന്നത്. എമിറേറ്റ്സ് ടവറിന് സമീപം ദുബൈ ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഓഫിസാണ് ഇത്തരത്തില്‍ നിര്‍മിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.