അബൂദബി: കഴുത്തില്‍ വളര്‍ന്നുവന്ന വലിയ മുഴ അര്‍ബുദമെന്ന വേവലാതിപ്പെട്ട് കഴിഞ്ഞിരുന്ന പാക്കിസ്താനി യുവാവിനും കുടുംബത്തിനും ഒടുവില്‍ ആശ്വാസം. അല്‍ഐന്‍ എന്‍.എം.സി സ്പെഷാലിറ്റിഹോസ്പിറ്റലില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മുഴ നീക്കം ചെയ്തു.
32 വയസ്സുള്ള യുവാവിന്‍െറ വലതു താടിയോടുചേര്‍ന്ന് കഴുത്തിലായിരുന്നു മുഴ. ദിവസം തോറും ഇത് വലുതായി വരികയായിരുന്നു. ആശുപത്രിയിലെ ഓറല്‍ ആന്‍ഡ് മാക്സിലോ ഫേഷ്യല്‍ ശസ്ത്രക്രിയ യൂനിറ്റിലെ ഡോ. വിക്രം പ്രഭാകറും സംഘവും വലത്തെ ഉമിനീര്‍ ഗ്രന്ഥിയിലാണ് മുഴയെന്ന് കണ്ടത്തെി. ഗ്രന്ഥിയോട് ചേര്‍ന്ന ഭാഗത്തെ ശസ്ത്രക്രിയ വളരെ നിര്‍ണായമായതിനാല്‍ 'എക്സ്ട്രാ ക്യാപ്സ്യൂലാര്‍ ഡിസക്ഷന്‍ (ഇ.സി.ഡി) എന്ന നൂതന മാര്‍ഗം ഉപയോഗിച്ചാണ് സുരക്ഷിതമായി മുഴ നീക്കംചെയ്തത്. ഡോ. വിക്രം പ്രഭാകറിന്‍െറ വൈദഗ്ധ്യം പാക് യുവാവിന്‍െറ ജീവിതത്തിന് പുതിയ മുഖം സമ്മാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.