അജ്മാനില്‍ തീപിടിത്തം: ആറ് ഗുദാമുകള്‍ കത്തി നശിച്ചു

ഷാര്‍ജ: അജ്മാന്‍ വ്യവസായ മേഖലയില്‍ തിങ്കളാഴ്ച്ച രാവിലെ നടന്ന തീപിടിത്തത്തില്‍ ആറ് ഗുദാമുകള്‍ കത്തി നശിച്ചു. ആളപായമില്ല. അപകട കാരണത്തെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. അപകടത്തെ തുടര്‍ന്ന് ഗുദാമിന് സമീപത്തുള്ള താമസ കേന്ദ്രങ്ങളില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു. നിരവധി പേരാണ് തീപിടിച്ച ഗുദാമുകള്‍ക്ക് സമീപത്ത് താമസിച്ചിരുന്നത്.  അപകട വിവരം അറിഞ്ഞ് അജ്മാനിന് പുറമെ ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമന വിഭാഗമത്തെിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. അപകടത്തെ കുറിച്ചറിയാന്‍ ഫോറന്‍സിക് വിഗദ്ധര്‍ സംഭവ സ്ഥലത്തത്തെി. ശക്തമായ ചൂടും കാറ്റും രക്ഷാപ്രവര്‍ത്തനത്തിന് വിലങ്ങ് തടി തീര്‍ത്തെങ്കിലും ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഡ്യത്തിന് മുന്നില്‍ പിന്‍മാറുകയായിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.