ദുബൈ: സുരക്ഷിതമായ ഈദാഘോഷം ഉറപ്പാക്കുന്നതിനായി ദുബൈ പൊലീസ് 22,153 പടക്കങ്ങള്‍ പിടിച്ചെടുത്തു. ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന പടക്കങ്ങളാണ് പിടിച്ചെടുത്തത്. അപകടകരമായ രീതിയില്‍ പടക്കങ്ങള്‍ കൈാര്യം ചെയ്യുന്നത് കുറ്റകൃത്യമാണെന്നും അങ്ങനെ ചെയ്യുന്നവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
പരിസ്ഥിതിക്കും സാമ്പത്തിക മേഖലക്കും ഹാനി വരുത്തുന്ന തരത്തില്‍ നടക്കുന്ന പടക്കങ്ങളുടെ ദുരുപയോഗം തടയുന്നന്നതിന് ദുബൈ പൊലീസ് ജാഗരൂകരാണെന്ന് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അല്‍ ഗെയ്തി അറിയിച്ചു. അനധികൃത പടക്കങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ വലിയ തീപിടുത്തമുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖാസിം അല്‍ മസീനയുടെ നിര്‍ദേശ പ്രകാരം സ്കൂളുകള്‍, കടകള്‍, ക്ളബുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് ബോധവത്കരണ കാമ്പയിനുകള്‍ സംഘടിപ്പിച്ചതായും അബ്ദുല്ല അല്‍ ഗെയ്തി പറഞ്ഞു. അപകട സാധ്യതകള്‍ പരിഗണിക്കാതെ അനധികൃത പടക്കങ്ങള്‍ സൂക്ഷിക്കുന്ന കടക്കാര്‍ക്ക് അദ്ദേഹം നിയമനടപടിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇത്തരം അപകടങ്ങള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കാനും കുട്ടികളെ അപകടങ്ങളില്‍നിന്ന് പരിരക്ഷിക്കാന്‍ രക്ഷിതാക്കളെ ആഹ്വാനം ചെയ്യാന്‍ മാധ്യമങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.