അബൂദബിയില്‍ അശ്വ പൊലീസ്  സേന വീണ്ടും

അബൂദബി: പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം അബൂദബിയില്‍ അശ്വ പൊലീസ് സേനയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു. 300 കുതിര പൊലീസുകാര്‍ അബൂദബിയുടെ വിവിധ ഭാഗങ്ങളില്‍ 60 പട്രോളിങ് പര്യടനം സംഘടിപ്പിച്ചുകൊണ്ടാണ് സേനയുടെ പുന$സ്ഥാപനത്തിന് തുടക്കമിട്ടതെന്ന് അബൂദബി പൊലീസ് കമാന്‍ഡര്‍ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി അറിയിച്ചു. 
അല്‍ ഐനിലും പടിഞ്ഞാറന്‍ മേഖലയിലും ഈ സേനയിലെ പൊലീസുകാരെ വിന്യസിക്കും. കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടി കൈകൊണ്ട് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായിരിക്കും സേനയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.