അബൂദബി: ബറക ആണവ ഇന്ധന ശാല ഒന്നാം യൂനിറ്റില്‍ പ്രധാന സുരക്ഷാ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായി എമിറേറ്റ്സ് ആണവോര്‍ജ കോര്‍പറേഷന്‍ അറിയിച്ചു. പ്ളാന്‍റ് കമീഷന്‍ ചെയ്യാന്‍ തയാറായിട്ടുണ്ട്.
ആണവ നിയന്ത്രണ ഫെഡറല്‍ അതോറിറ്റിയുമായി ചേര്‍ന്ന് ഘടനാ സംയോജന പരിശോധന, ചോര്‍ച്ച സംബന്ധിച്ച പരിശോധന എന്നിവ ആഴ്ചകളായി നടത്തിവരികയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
സാധാരണ സാഹചര്യത്തിലും അസാധാരണമായ സാഹചര്യത്തിലും സുരക്ഷിതമായി യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇന്ധനം നിറക്കുന്നതിന് മുന്നോടിയായുള്ള പ്രധാന ഘട്ടത്തിലാണ് യൂനിറ്റുള്ളതെന്നും എമിറേറ്റ്സ് ആണവോര്‍ജ കോര്‍പറേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ മുഹമ്മദ് അല്‍ ഹമ്മാദി അറിയിച്ചു.
ഒന്നാം യൂനിറ്റിന്‍െറ 88 ശതമാനം പ്രവൃത്തികളാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്.
രണ്ടാം യൂനിറ്റ് 72 ശതമാനവും മൂന്നാം യൂനിറ്റ് 50 ശതമാനവും നാലാം യൂനിറ്റ് 31 ശതമാനവും പൂര്‍ത്തിയായി. നാല് യൂനിറ്റുകളും പൂര്‍ത്തിയാവുന്നതോടെ യു.എ.ഇക്ക് ആവശ്യമായ വൈദ്യുതോര്‍ജത്തിന്‍െറ 25 ശതമാനവും ഇവിടെനിന്ന് വിതരണം ചെയ്യാനാവും. പ്രതിവര്‍ഷം 12 ദശലക്ഷം ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറക്കാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.