ഷാര്‍ജ: റമദാനിലെ ഏറ്റവും പരിശുദ്ധമായ രാവെന്ന് വിശ്വാസികള്‍ കരുതി പോരുന്ന 27ാം രാവിന് ഷാര്‍ജയിലെ ബുഖാത്വീര്‍ പള്ളിയിലേക്ക് രാത്രി നമസ്കാരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വിശ്വാസികളത്തെി. സൂചി കുത്താന്‍ ഇടമില്ലാത്ത അവസ്ഥയായിരുന്നു പള്ളിയിലും പരിസരത്തും.
നമസ്കാരത്തിന് നിന്നവരുടെ വരികള്‍ ശൈഖ് സായിദ് റോഡിനെ ജനസാഗരമാക്കി. മിനുട്ടില്‍ നൂറ് കണക്കിന് വാഹനങ്ങള്‍ ചീറിപ്പായുന്ന റോഡ് വെള്ളിയാഴ്ച്ച രാത്രിയും ശനിയാഴ്ച്ച പുലര്‍ച്ചെയും നമസ്കാര പായയായി മാറുകയായിരുന്നു. പള്ളിക്ക് സമീപത്തുള്ള പുല്‍ മേടുകളും പൂന്തോട്ടങ്ങളും ഈന്തപ്പന തോട്ടങ്ങളും വിശ്വാസികളെക്കൊണ്ടു നിറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രി എട്ട് മണിയോടു കൂടി തന്നെ പള്ളിയിലേക്ക് ആളുകള്‍ ഒഴുകാന്‍ തുടങ്ങിയിരുന്നു. പൊലീസ് സമീപത്തെ റോഡുകളിലൂടെയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടു. തൊട്ടടുത്ത് വാഹനങ്ങള്‍ നിറുത്താന്‍ ഉപയോഗിക്കുന്ന ഭാഗങ്ങളും കാലിയാക്കി. ഷാര്‍ജയില്‍ നിന്നും മറ്റ് എമിറേറ്റുകളില്‍ നിന്നും കുടുംബ സമേതമാണ് വിശ്വാസികള്‍ നമസ്ക്കാരത്തിനത്തെിയത്.
അവധി ദിവസമായത് കൊണ്ട് ബാച്ച്ലര്‍മാരുടെ വന്‍ തിരക്കും അനുഭവപ്പെട്ടു. റമദാനിലെ രാത്രി നമസ്ക്കാരമായ തറാവീഹും അത് കഴിഞ്ഞ് നിര്‍വഹിക്കുന്ന തഹ്ജുദും കഴിയുമ്പോള്‍ പുലര്‍ച്ചെ മൂന്ന് മണിയോടടുത്തിരുന്നു. ഖുര്‍ആനിലെ നിരവധി അധ്യായങ്ങളാണ് നമസ്ക്കാരത്തില്‍ പാരായണം ചെയ്യപ്പെട്ടത്. നമസ്ക്കാരത്തിന് നേതൃത്വം നല്‍കിയ സലാഹ് ബുഖാത്വീറിന്‍െറ മധുരമായ ഖുര്‍ആന്‍ പാരായണം കാതങ്ങളോളം ഒഴുകിയത്തെി. രാത്രി നമസ്കാരത്തിലെ അവസാന റക്കഹത്തിലെ പ്രാര്‍ഥന മുക്കാല്‍ മണിക്കൂറുകളോളം നീണ്ടു.
കണ്ണീരോടെയാണ് വിശ്വാസികള്‍ പ്രാര്‍ഥനക്ക് ഉത്തരം തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.