ദുബൈ: തീര്‍ത്തും അര്‍ഹരായ ആയിരക്കണക്കിന് പാവങ്ങള്‍ക്ക് നോമ്പുതുറയൊരുക്കുന്നതിന്‍െറ നിര്‍വൃതിയിലാണ് ദുബൈയിലെ മോഡല്‍ സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്) പ്രവര്‍ത്തകര്‍.
ദിവസവും വൈകിട്ട് അവരവരുടെ ജോലി കഴിഞ്ഞ് ദുബൈയില്‍ നിന്നും ഷാര്‍ജയില്‍ നിന്നും സേവനത്തിനത്തെുന്ന 300 ഓളം വളണ്ടിയര്‍മാരാണ് വിവിധ ലേബര്‍ ക്യാമ്പുകളിലായി ഇഫ്താര്‍ സംഗമങ്ങള്‍ ഒരുക്കുന്നത്. മറ്റു കൂട്ടായ്മകളോടൊപ്പം ചേര്‍ന്ന് 11 വര്‍ഷം മുമ്പ് ദിവസം 350 പേര്‍ക്ക് നോമ്പുതുറ വിഭവങ്ങള്‍ എത്തിച്ചാണ് തുടങ്ങിയത്. ഇപ്പോഴത് പ്രതിദിനം 10,000 ത്തോളം പേരുടെ വിശപ്പകറ്റുന്നതിലേക്ക് വളര്‍ന്നിരിക്കുന്നു.
ദുബൈ കമ്യണിറ്റി ഡവലപ്മെന്‍റ് അതോറിറ്റി (സി.ഡി.എ)യുടെ സഹകരണത്തോടെ ദുബൈയിലെ സോണാപുര്‍, അല്‍ഖൂസ്, കവാനിജ് എന്നിവിടങ്ങളില്‍ 3500 പേര്‍ക്കും ഷാര്‍ജ മതകാര്യവകുപ്പിന്‍െറ അംഗീകാരത്തോടെ സജയില്‍ 6500 പേര്‍ക്കുമാണ് ഈ നന്മക്കൂട്ടം പുണ്യറമദാനില്‍ നോമ്പുതുറയൊരുക്കുന്നത്.
സജയില്‍ മാത്രം 16 വ്യത്യസ്ത സ്ഥലങ്ങളിലായിട്ടാണ് നോമ്പുതുറ. മരപ്പലകകള്‍ കൊണ്ട് തീര്‍ത്ത പള്ളികളുടെ സമീപമാണ് ഇഫ്താര്‍ ക്യാമ്പുകള്‍ അധികവും. 150 മുതല്‍ 1000 വരെ തൊഴിലാളികള്‍ ഓരോ ക്യാമ്പിലും എത്തുന്നു. വ്യക്തമായ ആസൂത്രണം നടത്തിയും ചുമതലകള്‍ ഏറ്റെടുത്തും ഒരുപറ്റം മനുഷ്യ സ്നേഹികള്‍ നടത്തുന്ന നിശബ്ദവും നിസ്വാര്‍ഥവുമായ പ്രവര്‍ത്തനമാണ് ഒരു മാസം നീളുന്ന ഈ കാരുണ്യ ഉദ്യമത്തിന് പിന്നിലുള്ളത്. ദിവസവും അഞ്ചുമണിയോടെ വളണ്ടിയര്‍മാര്‍ സജയിലെ വലിയ പള്ളിക്ക് സമീപമുള്ള എം.എസ്.എസിന്‍െറ മുഖ്യ സ്റ്റോറില്‍ എത്തും. ഓരോ ക്യാമ്പിലേക്കും നിയോഗിക്കപ്പെട്ട വളണ്ടിയര്‍മാര്‍ അവിടേക്കാവശ്യമായ വെള്ളം, തണ്ണിമത്തന്‍, ഓറഞ്ച്, മോര്, ഈത്തപ്പഴം തുടങ്ങിയ പ്ളേറ്റും ഗ്ളാസും സുപ്രയും വരെയുള്ള സാധനങ്ങള്‍ ശേഖരിച്ച് ക്യാമ്പിലേക്ക് നീങ്ങുന്നു. ഓരോയിടത്തും നോമ്പുതുറക്കാനത്തെുന്നവരുടെ എണ്ണം കണക്കാക്കി മുഖ്യ വിഭവമായ ബിരിയാണി ആറു മണിയോടെ എത്തിക്കുന്നു. ഇത്രയും പേര്‍ക്കുള്ള ബിരിയാണി നാലു അടുക്കളകളിലാണ് തയാറാക്കുന്നത്.
വിഭവങ്ങളെല്ലാം പാത്രത്തില്‍ വിളമ്പി തൊഴിലാളികള്‍ക്കൊപ്പം നോമ്പു തുറന്ന ശേഷം ശുചീകരണ ജോലികളും പൂര്‍ത്തിയാക്കിയാണ് വളണ്ടിയര്‍മാര്‍ മടങ്ങുക. നോമ്പുതുറക്കാനത്തെുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ വളണ്ടിയര്‍മാര്‍ നോമ്പുതുറ ഒരു ഗ്ളാസ് വെള്ളത്തിലൊതുക്കുകയാണ് പതിവ്. വീടുകളിലും സൗഹൃദകൂട്ടങ്ങളിലും വിഭവ സമൃദ്ധമായ നോമ്പുതുറ സല്‍ക്കാരങ്ങള്‍ ഉപേക്ഷിച്ച് സേവനത്തിന്‍െറ മഹനീയ പാത കാണിക്കുന്ന എം.എസ്.എസ് പ്രവര്‍ത്തകര്‍ വ്രതാനുഷ്ഠാനത്തിലൂടെ നേടിയ സഹനവും ത്യാഗ മനോഭാവവും പ്രവര്‍ത്തിപഥത്തിലത്തെിച്ച് ആത്മ സംതൃപ്തി നേടുന്നു.
ദുബൈ ടൂറിസം വകുപ്പ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങളും വ്യക്തികളുമാണ് ഈ വിപുലമായ നോമ്പുതുറയുടെ നടത്തിപ്പിനാവശ്യമായ സംഭാവനകള്‍ നല്‍കുന്നത്.
റമദാനിന് ശേഷവും ലേബര്‍ ക്യാമ്പുകളില്‍ പതിവായി മറ്റു സേവന പ്രവര്‍ത്തനങ്ങളും എം.എസ്.എസ് നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.