ശമ്പളം മുടങ്ങി; തൊഴിലാളികള്‍ പ്രതിഷേധിച്ചു

അജ്മാന്‍: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സ്വകാര്യ കമ്പനിയിലെ 1300ഓളം തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സ്ഥലത്തത്തെിയ പൊലീസ് തൊഴിലാളികളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചു. തുടര്‍ന്ന് തൊളിലാളികള്‍ വീണ്ടും ജോലിക്ക് കയറി. 
മൂന്ന് മാസത്തെ ശമ്പളം മുടങ്ങിയതാണ് തൊഴിലാളികളെ പ്രകോപിപ്പിച്ചത്. അല്‍ ജര്‍ഫിലെ കമ്പനി ആസ്ഥാനത്ത് ഒത്തുകൂടിയ ഇവര്‍ ശമ്പളം ആവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങുകയായിരുന്നു. പൊലീസും മനുഷ്യവിഭവശേഷി മന്ത്രാലയ പ്രതിനിധികളും കമ്പനി പ്രതിനിധികളുമായി സംസാരിച്ചു. ഈ മാസം ശമ്പളം നല്‍കാമെന്ന് കമ്പനി ഉറപ്പുനല്‍കി. പ്രശ്നം സമാധാനപരമായി പരിഹരിച്ചെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ളെന്നും അജ്മാന്‍ പൊലീസ് മേധാവി ബ്രിഗേഡിയര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല ആല്‍ നുഐമി അറിയിച്ചു. പ്രക്ഷോഭത്തിന്‍െറ ഫോട്ടോയും വിഡിയോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.