ഷാര്‍ജയില്‍ കാറിടിച്ച്  സ്ത്രീക്ക്  പരിക്കേറ്റു

ഷാര്‍ജ: അല്‍ താവൂന്‍ റോഡില്‍ ഷാര്‍ജ പാലസ് ഹോട്ടലിന് സമീപത്ത് വെച്ച് സ്ത്രീയെ കാറിടിച്ചു. ശനിയാഴ്ച്ച വൈകീട്ട് 6.30നായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ വേഗതയില്‍ വന്ന കാര്‍ യുവതിയെ ഇടിക്കുകയായിരുന്നു. 
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇവരെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവ സ്ഥലത്തത്തെിയ പൊലീസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. അല്‍ താവൂന്‍ ഭാഗത്ത് റോഡ് മുറിച്ച് കടക്കാന്‍ സിഗ്നലോ  പാലങ്ങളോ ഭൂഗര്‍ഭ പാതകളോയില്ലാത്തത് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 
പ്രദേശത്ത് ആകെ ഒരു ജുമാ മസ്ജിദാണ് നിലവില്‍ ഉള്ളത്. ഇത് അന്‍സാര്‍ മാളിന് എതിര്‍ വശത്താണ്. 
അത് കൊണ്ട് തന്നെ എക്സ്പോ സെന്‍ററിന്‍െറ പരിസരത്തുള്ളവര്‍ക്ക് റോഡ് മുറിച്ച് കടന്ന് വേണം ഇവിടെ എത്താന്‍. മറ്റ് ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്കും വരുന്നവര്‍ക്കും റോഡ് മുറിച്ച് കടക്കലല്ലാതെ വേറെ മാര്‍ഗമില്ല. 
വൈദ്യുതി ബില്ല് അടക്കാന്‍ എക്സ്പോ സെന്‍ററിന്‍െറ സമീപത്തുള്ള അറബ് മാളിലാണ് സൗകര്യമുള്ളത്. ഇതിനായി വരുന്നവരും റോഡ് മുറിച്ച് കടക്കാന്‍ മാര്‍ഗമില്ലാതെ പ്രയാസപ്പെടുന്നു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.