അബൂദബി: മലയാളിയുടെ 300 ദിര്‍ഹം, എമിറേറ്റ്സ് ഐ.ഡി കാര്‍ഡ്, ഇന്‍ഷുറന്‍സ് കാര്‍ഡ്, എ.ടി.എം കാര്‍ഡ് എന്നിവയടങ്ങുന്ന പഴ്സ് പോക്കറ്റടിച്ചു.
കണ്ണൂര്‍ നണിയൂര്‍ നമ്പ്രം സി. അബ്ദുല്‍ നാസറിന്‍െറ പഴ്സാണ് പോക്കറ്റടിച്ചത്. പണമെടുത്ത ശേഷം മോഷ്ടാവ് ഉപേക്ഷിച്ച പഴ്സില്‍നിന്ന് രേഖകളെല്ലാം തിരിച്ചുകിട്ടി. ജൂണ്‍ 30ന് വൈകുന്നേരം മൂന്നിന് അബൂദബി മദീന സായിദ് ഷോപ്പിങ് കോംപ്ളക്സിന് മുന്നിലെ ബസ് പാസ് വൈന്‍ഡിങ് മെഷീന് മുമ്പില്‍ വരിനിന്നപ്പോഴാണ് പോക്കറ്റടി നടന്നതെന്ന് കരുതുന്നു.
ഉദ്ദേശിച്ച പാസ് ലഭിക്കാത്തതിനാല്‍ ബസ് സ്റ്റേഷനിലേക്ക് പോകാന്‍ ബസ് കയറിയതിന് ശേഷമാണ് പഴ്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
പൊലീസ് സ്റ്റേഷനില്‍ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞ അബ്ദുല്‍ നാസറിനോട് സ്റ്റേഷനിലത്തൊന്‍ പൊലീസ് നിര്‍ദേശിച്ചു.
സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പായി എ.ടി.എം കാര്‍ഡ് ബ്ളോക്ക് ചെയ്യാന്‍ പോകുന്നതിടെ വൈന്‍ഡിങ് മെഷീന് സമീപത്തെ ലുലു ഹൈപര്‍ മാര്‍ക്കറ്റ് സ്റ്റോര്‍ റൂമിലെ ജീവനക്കാരന്‍ ഫോണില്‍ വിളിച്ച് പഴ്സ് അവിടെ ലഭിച്ചതായി അറിയിക്കുകയായിരുന്നു.
വഴിയില്‍ ഉപേക്ഷിക്കപ്പെട്ട പഴ്സ് ആരോ എടുത്ത് സ്റ്റോര്‍ റൂമില്‍ ഏല്‍പിക്കുകയായിരുന്നു.
രേഖകള്‍ തിരിച്ചുകിട്ടിയതിനാല്‍ നാസര്‍ പിന്നീട് നിയമനടപടിയുമായി മുന്നോട്ടുപോയില്ല.
ബസ് പാസ് വൈന്‍ഡിങ് മെഷീനുകള്‍ കേന്ദ്രീകരിച്ച് പോക്കറ്റടി വ്യാപകമായതായി പലരും പരാതിപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.