റാസല്‍ഖൈമ: മയക്കുഗുളികകളുടെ വന്‍ ശേഖരവുമായി റാസല്‍ഖൈമയില്‍ നിന്ന് അഞ്ചുപേരെ പൊലീസ് പിടികൂടി. ഇവരില്‍ നിന്ന് 2036 ട്രമഡോള്‍ ഗുളികകള്‍ പിടിച്ചെടുത്തതായി റാക് പൊലീസ് ഡയറക്ടര്‍ ജനറല്‍ കേണല്‍ അദ്നാന്‍ അലി സല്‍ സഅബി അറിയിച്ചു. പ്രതികളില്‍ ഒരാള്‍ സ്വദേശിയും മറ്റുള്ളവര്‍ അറബ് വംശജരുമാണ്.
25കാരനായ സ്വദേശി മയക്കുമരുന്ന് വില്‍ക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എല്ലാ പ്രതികളും വലയിലായത്. ഇയാളുടെ വീട്ടിലത്തെി മയക്കുമരുന്ന് വാങ്ങി കാറില്‍ മടങ്ങുമ്പോഴാണ് 28കാരനായ മറ്റൊരു പ്രതി പിടിയിലായത്. കാറിനുള്ളില്‍ മറ്റ് മൂന്നുപേരും കൂടിയുണ്ടായിരുന്നു. ഇവര്‍ മയക്കുമരുന്ന് കഴിച്ച് അവശനിലയിലായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചതായി ഇവര്‍ സമ്മതിച്ചു. താമസിച്ചിരുന്ന മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ 2036 ട്രമഡോള്‍ ഗുളികകള്‍ കണ്ടെടുക്കുകയും ചെയ്തു. 14 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്കാണ് ഇവര്‍ മയക്കുഗുളികകള്‍ വില്‍പന നടത്തിയിരുന്നത്. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.