ഷാര്‍ജ: വിവിധ രാജ്യങ്ങളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ ദുരിതം അനുഭവിക്കുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ഷാര്‍ജ രംഗത്ത്. ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്നാണ് ശുചിത്വ ദൗത്യത്തിന് തുടക്കമാകുന്നത്.
ഷാര്‍ജയിലെ ‘ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന’ാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമിയുടെ പത്നിയും, അഭയാര്‍ഥികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് നേഷന്‍സ് ഹൈകമ്മിഷണര്‍ ഫോര്‍ റെഫ്യുജീസ് (യു.എന്‍.എച്ച്.സി.ആര്‍) അഡ്വക്കറ്റുമായ ശൈഖ ജവാഹര്‍ ബിന്‍ത് മുഹമദ് ആല്‍ ഖാസിമിയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
ജോര്‍ദാനിലെ ആയിരങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സിറിയന്‍ അഭയാര്‍ഥി ക്യാമ്പായ സാതറില്‍ കഴിയുന്നവര്‍ക്ക് പണവും നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനായി വൗച്ചറുകളും വിതരണം ചെയ്തു.
ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ കണക്ക് പ്രകാരം ജോര്‍ദാനിലത്തെിയ സിറിയന്‍ അഭയാര്‍ഥികളുടെ എണ്ണം ആറരലക്ഷത്തോളമാണെന്ന് കണ്ടത്തെിയിരുന്നു. ഇതില്‍ 110,000 പേരും സാതറി, അസ്റഫ് ക്യാമ്പുകളിലാണ് കഴിയുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ നടത്തി വരുന്നത്. അഭയാര്‍ഥികളുടെ ആരോഗ്യം, വിദ്യഭ്യാസം, പുനരധിവാസം, സ്ത്രികളുടെയും കുട്ടികളുടെയും സുരക്ഷ, ശുചിത്വം, പോഷകാഹാരം തുടങ്ങിയ കര്‍മ്മ മേഖലകളിലാണ് ഫൗണ്ടേഷന്‍ പ്രധാനമായും ശ്രദ്ധചെലുത്തുന്നത്. ഇതിനകം വിവിധ കാ്യാമ്പുകളിലായി ടണ്‍ കണക്കിന് ഭക്ഷ്യോത്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളുമാണ് എത്തിച്ചത്.
അഭയാര്‍ഥി ക്യാമ്പുകളില്‍ നേരിട്ടത്തെിയാണ് ശൈഖ ജവാഹര്‍ ബിന്‍ത് മുഹമദ് ആല്‍ ഖാസിമി സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അസുഖ ബാധിതരായ കുട്ടികളെ സന്ദര്‍ശിച്ച് അവര്‍ക്ക് ധൈര്യം പകരാനും അവരോടൊത്ത് സമയം ചിലവഴിക്കാനും അവര്‍ സമയം കണ്ടത്തെുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.