ജല-വൈദ്യുത ഉപയോഗം കുറക്കാന്‍ ഷാര്‍ജ ഇന്ന്  പീക്ക് അവര്‍ ആചരിക്കുന്നു

ഷാര്‍ജ: ജല-വൈദ്യുതി ഉപയോഗത്തില്‍ സുക്ഷ്മത പുലര്‍ത്തുവാനുള്ള ബോധവത്കരണത്തിന്‍െറ ഭാഗമായി ഷാര്‍ജയില്‍ വെള്ളിയാഴ്ച്ച പീക്ക് അവര്‍ ആചരിക്കും. ഉച്ച രണ്ടര മുതല്‍ മൂന്നര വരെയാണ് പീക്ക് അവര്‍. ഈ സമയത്ത് ആവശ്യത്തിന് മാത്രം ജലവും വൈദ്യുതിയും ഉപയോഗിച്ച് അവറുമായി സഹകരിക്കണമെന്നും  ശ്രദ്ധിച്ചുള്ള ഉപയോഗം തുടര്‍ ദിനങ്ങളിലും പാലിക്കണമെന്നും ഷാര്‍ജ ജല-വൈദ്യുത വകുപ്പ് (സേവ) ചെയര്‍മാന്‍ ഡോ. എന്‍ജി. റാഷിദ് ആല്‍ ലീം പറഞ്ഞു.  ഷാര്‍ജയില്‍ ജല-വൈദ്യുത ഉപയോഗത്തിന്‍െറ തോത് പരിശോധിച്ചപ്പോള്‍ ഉച്ച രണ്ടര മുതല്‍ മൂന്നരവരെയാണ് കൂടുതലെന്ന് കണ്ടത്തെിയിരുന്നു. 2200 മെഗാവാട്ട് വൈദ്യുതിയും 111 മെഗാ ഗാലന്‍ ജലവുമാണ് പ്രസ്തുത സമയത്ത് ഉപയോഗിക്കുന്നത്. 
ഷാര്‍ജയിലെ ചരിത്രത്തിലെ ഏറ്റവും കൂടിയ ഉപയോഗമാണിത്. അത് കൊണ്ടാണ് ഈ സമയത്ത് പീക്ക് അവര്‍ ആചരിക്കാന്‍ അധികൃതര്‍ തിരുമാനിച്ചത്. വീട്ടിലെ ശീതികരണി, വെള്ളം ചൂടാക്കുന്ന യന്ത്രം എന്നിവയുടെ അമിതോപയോഗം കുറക്കണമെന്നും ആവശ്യത്തില്‍ കൂടുതല്‍ എണ്ണമോ, സമയമോ ഇവ പ്രവര്‍ത്തിക്കരുതെന്നും അധികൃതര്‍ ഉണര്‍ത്തുന്നു. ജല-വൈദ്യുത ഉപയോഗത്തിന്‍െറ തോത് 30 ശതമാനം കുറക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പദ്ധതികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളുമാണ് ഷാര്‍ജയില്‍ നടന്ന് വരുന്നത്. ചെയര്‍മാന്‍ ഇതിനെ കുറിച്ച് രചിച്ച പുസ്തകവും ശ്രദ്ധേയമായ ിരുന്നു. ക്രിയാത്മകമായ രീതിയാണ് സേവ മുന്നോട്ട് വെച്ചിരിക്കുന്നത്. 
വൈദ്യുതി ഉപയോഗം കുറക്കേണ്ടതിന്‍െറ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ഉണര്‍ത്താന്‍ പ്രത്യേക വിഭാഗം തന്നെ സേവയിലുണ്ട്. പള്ളികളില്‍ അംഗശുദ്ധി വരുത്തുന്നവര്‍ വെള്ളം മിതമായി ഉപയോഗിക്കണം. 
ഉറങ്ങാന്‍ കിടക്കുമ്പോള്‍ ശൗചാലയത്തിലെ വിളക്കുകളും പങ്കകളുടെയും പ്രവര്‍ത്തനം നിറുത്തിയെന്നും ഉറപ്പ് വരുത്തണമെന്നും അധികൃതര്‍ ഉപദേശിക്കുന്നു. 
സൗരോര്‍ജ ഉപയോഗത്തിലേക്ക് ജനങ്ങള്‍ പടിപടിയായി മാറണം. ജലവും വൈദ്യുതിയും അടുത്ത തലമുറക്കും അത്യാവശ്യമാണ്. ഇനി വരുന്ന തലമുറക്ക് അത് കരുതി വെക്കേണ്ടത് നമ്മുടെ ചുമതലയാണെന്നും സേവ പറയുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.