പരിസ്ഥിതി ദിനാചരണം: രാജ്യമാകെ  60 പരിപാടികള്‍

അബൂദബി: 19ാമത് ദേശീയ പരിസ്ഥിതി ദിനാചരണത്തിന്‍െറ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കുമെന്ന് ജലം- പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. എല്ലാ വര്‍ഷവും ഫെബ്രുവരി നാലിനാണ് രാജ്യത്ത് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഈ വര്‍ഷം രാജ്യവ്യാപകമായി 60 പരിപാടികളാണ് ദിനാചരണത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുകയെന്ന് ജലം- പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.  ‘സുസ്ഥിര ജീവിത ശൈലി സ്വീകരിക്കുക’ എന്ന മുദ്രവാക്യത്തിലൂന്നിയാണ് ഈ വര്‍ഷം ദിനാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.  സുസ്ഥിരവും നിലനിര്‍ത്താവുന്നതുമായ ജീവിത ശൈലിയിലൂടെ ജനങ്ങളെ മികച്ച രീതിയില്‍ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനും മാനുഷിക പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന കോട്ടങ്ങള്‍ പരമാവധി കുറക്കുന്നതിനും സജ്ജരാക്കുകയാണ് ലക്ഷ്യമിടുന്നത്.  ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ യു.എ.ഇ സ്ഥാപിച്ചത് മുതല്‍ സുസ്ഥിരത തന്നെയായിരുന്നു അടിസ്ഥാനമെന്നും എണ്ണയെ മറികടന്നും രാജ്യത്തിന് മുന്നോട്ടുപോകുന്നതിന് സുസ്ഥിരതയില്‍ ശ്രദ്ധ നല്‍കണമെന്നും വനം- പരിസ്ഥിതി മന്ത്രി ഡോ. റാശിദ് അഹമ്മദ് ബിന്‍ ഫഹദ് പറഞ്ഞു. ഈ സന്ദേശം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ജനങ്ങള്‍ പരിസ്ഥിതിയെ കുറിച്ച് ഇപ്പോള്‍ കൂടുതല്‍ ബോധവാന്‍മാരാണ്. ഇത് ദൈനം ദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.