ഐ.എസ്.സി ഓപ്പണ്‍ ബാഡ്മിന്‍റണ്‍:  സൂപ്പര്‍ സീരീസില്‍ മത്സരിച്ചത് 300 ഓളം പേര്‍

അബൂദബി: 39ാമത് ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍െറ ആദ്യ പാദമായ സൂപ്പര്‍ സീരീസിന് സമാപനം. ജനുവരി രണ്ടിന് ആരംഭിച്ച സൂപ്പര്‍ സീരീസില്‍ 300ഓളം കളിക്കാരാണ് വിവിധ വിഭാഗങ്ങളിലായി മത്സരിച്ചത്. കുട്ടികള്‍, പെണ്‍കുട്ടികള്‍, സ്ത്രീകള്‍, പുരുഷന്‍മാര്‍, വെറ്ററന്‍സ് തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടന്നത്.  ഇമാം ആദി കുസുമ, സേവ്യര്‍ റാഫേല്‍, ജോഷ്വ യാപ്, വസന്ത്കുമാര്‍, സാറ സിറാജ് എന്നിവര്‍ ഇരട്ടക്കിരീടം നേടി. 
  പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇമാം ആദി കുസുമയാണ് ജേതാവായത്. പുരുഷന്‍മാരുടെ ഡബിള്‍സില്‍ ഇമാം ആദി കുസുമ- മുനൈസ് മുഹമ്മദ് സഖ്യം ജേതാക്കളായി.  40 വയസിനും 45 വയസിനും മുകളില്‍ പ്രായമുള്ളവരുടെ സിംഗിള്‍സില്‍ സേവ്യര്‍ റാഫേലും ഡബിള്‍സില്‍ സേവ്യര്‍ റാഫേലും പങ്കാളിയും വിജയികളായി. 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ സിംഗിള്‍സില്‍ മലേഷ്യന്‍ സ്വദേശിയായ ജോഷ്വ യാപ് ഒന്നാമതായി. ഡബിള്‍സില്‍ ജോഷ്വ യാപ്  സ്റ്റീഫന്‍ കാസ്ട്രോ സഖ്യം ഒന്നാമതായി.15 വയസ്സില്‍ താഴെയുള്ള മത്സരങ്ങളില്‍ വസന്ത് കുമാര്‍ രാജേന്ദ്രന്‍ സിംഗിള്‍സിലും ഡബിള്‍സിലും ഒന്നാമതത്തെി. 
അഭിഷേക് ദിനേഷാണ് ഡബിള്‍സിലെ പങ്കാളി. സ്ത്രീകളുടെ സിംഗിള്‍സിലും ഡബിള്‍സിലും സാറ സിറാജ് ഒന്നാം സ്ഥാനം നേടി. ഡബിള്‍സില്‍ എംജി മെ ജോയ് ആണ് പങ്കാളി.   ഐ.എസ്.സി യു.എ.ഇ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പിലെ എലൈറ്റ് സീരീസ് മത്സരങ്ങള്‍ ജനുവരി 19 മുതല്‍ 22 വരെ നടക്കും. 
യു.എ.ഇക്ക് പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരാണ് എലൈറ്റ് സീരീസില്‍ മത്സരിക്കുക. 
പുരുഷന്മാരുടെ സിംഗിള്‍സും ഡബിള്‍സും മിക്സഡ് ഡബിള്‍സുമാണ് എലൈറ്റ് സീരീസില്‍ നടക്കുക. ഇതിനായി ഇന്ത്യ, പാകിസ്താന്‍, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ കളിക്കാരാണത്തെുന്നത്. 
22 ന് വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ സൂപ്പര്‍ സീരീസിലെയും എലൈറ്റ് സീരീസിലെയും വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.