വാഫി ഇന്‍റര്‍ചേഞ്ച് ഏപ്രിലില്‍ തുറക്കും

ദുബൈ: നഗരത്തില്‍ പണിയുന്ന വാഫി ഇന്‍റര്‍ചേഞ്ചിന്‍െറയും മേല്‍പ്പാലത്തിന്‍െറയും  65 ശതമാനം ജോലികളും പൂര്‍ത്തിയായതായി ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായിര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.  
ഏപ്രില്‍ അവസാനത്തോടെ ഇത് ഗതാഗതത്തില്‍ തുറന്നുകൊടുക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
മേല്‍പ്പാലത്തിന്‍െറ 70 ശതമാനം ജോലിയും കഴിഞ്ഞു. വിളക്കുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള അനുബന്ധ ജോലികളും അവസാന ഘട്ടത്തിലാണ്. റോഡ് പണി 35 ശതമാനമായിട്ടുണ്ട്. 8.8 കോടി ദിര്‍ഹമാണ് പദ്ധതിയുടെ നിര്‍മാണ ചെലവ്. ഊദ് മത്തേ റോഡില്‍ ലത്തീഫ ആശുപത്രിക്ക് സമീപം നിന്ന് തുടങ്ങി ശൈഖ് റാശിദ് റോഡിന്‍െറ ദിശയില്‍ വരുന്ന  മൂന്നുവരി പാലം ഖൈ് സായിദ് റോഡിലേക്കും അല്‍സാദ് റോഡിലേക്കും നീങ്ങും. 700 മീറ്റര്‍ നീളമുള്ള പാലത്തിന് മണിക്കൂറില്‍ 3,300 വാഹനങ്ങളെ കടത്തിവിടാനുള്ള ശേഷിയുണ്ട്. ആര്‍.ടി.എ ചെയര്‍മാന്‍ മത്താര്‍ അല്‍ തായിറും ഉന്നത ഉദ്യോഗസ്ഥരും പാലം നിര്‍മാണം കഴിഞ്ഞദിവസം സന്ദര്‍ശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.