സജയിലെ കൊലപാതകം: 14 ഇന്ത്യക്കാര്‍ പിടിയില്‍

ഷാര്‍ജ: മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റത്തിലും തുടര്‍ന്നുണ്ടായ കൈയ്യേറ്റത്തിലും രണ്ട് ഇന്ത്യക്കാര്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് 14 പേരെ പിടികൂടിയതായി ഷാര്‍ജ പൊലീസ് അറിയിച്ചു. 14 പേരും ഇന്ത്യക്കാരാണ്. സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ ഇവരെ പിടികൂടിയിരുന്നു. 
പോയവാരമാണ് സംഭവം നടന്നത്. അനധികൃത മദ്യ വില്‍പ്പനക്കാര്‍ ചേരി തിരിഞ്ഞ് നടത്തിയ സംഘട്ടനമാണ് രണ്ട് പഞ്ചാബികളുടെ മരണത്തിനിടയാക്കിയത്. മൂര്‍ച്ചയുള്ള കത്തി കൊണ്ടാണ് ഇവര്‍ പരസ്പരം പോരടിച്ചത്. കുത്തേറ്റ രണ്ട് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ അല്‍ ഖാസിമി, കുവൈത്ത് ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 
30 പേരടങ്ങിയ സംഘമാണ് പോരടിച്ചത്. ഇവരില്‍ അധികപേരും പഞ്ചാബ് സ്വദേശികളാണ്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിച്ച് താമസിക്കുകയാരുന്നുവെന്ന് പൊലീസ് പറഞ്ഞു. പലഭാഗങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. 
സജ വ്യവസായ മേഖല കേന്ദ്രികരിച്ച് നടക്കുന്ന അനധികൃത മദ്യ വില്‍പ്പന പ്രദേശത്തുള്ള തൊഴിലാളികള്‍ക്ക് വലിയ ശല്ല്യമായിട്ടുണ്ട്. 
സ്ഥിരമായി ഒരാള്‍ മദ്യം വില്‍ക്കുന്ന ഭാഗത്ത് മറ്റാളുകളെ കണ്ടാല്‍ തല്ലും സംഘര്‍ഷവും ഉറപ്പാണ്. കൊലപാതകത്തിലേക്ക് നീങ്ങിയ തര്‍ക്കത്തിനും കാരണം മദ്യമായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറഞ്ഞത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.