ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ക്രിസ്മസ്, പുതുവല്‍സരം, സംഘടനയുടെ 35ാം വാര്‍ഷികം തുടങ്ങിയവ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. മുഖ്യാതിഥി ഇന്ത്യന്‍ കോണ്‍സുല്‍ സന്ദീപ് ചൗധരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് സജാദ് നാട്ടികയും അതിഥികളും ചേര്‍ന്ന് പുതുവല്‍സര കേക്ക് മുറിച്ചു.
പരിപാടിയില്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച എഴുത്ത് മല്‍സര വിജയികളുടെ പ്രഖ്യാപനവും സമ്മാന ദാനവും നടന്നു. മുതിര്‍ന്നവരില്‍ ജോസിഫ തോമസ്, സവിത ഷനൂജ് കുട്ടികളില്‍ നൂറ ജാബിര്‍, നെന പര്‍വീന്‍ തുടങ്ങിയവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. 25 വര്‍ഷം പൂര്‍ത്തിയാക്കിയ അസോസിയേഷന്‍ അംഗങ്ങളെ ആദരിച്ചു. സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു. അജ് മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ഒ.വൈ. ഖാന്‍ സംസാരിച്ചു. ജന. സെക്രട്ടറി മുഹമ്മദ് മൊഹ്യിദ്ദീന്‍ സ്വാഗതവും ജോ.സെക്രട്ടറി ജിമ്മി ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.