ഇന്ത്യയില്‍ അന്ധകാരത്തിന്‍െറ ദിനങ്ങള്‍- സച്ചിദാനന്ദന്‍

ദുബൈ:  ഇന്ത്യയില്‍ ഇപ്പോള്‍ വിദ്വേഷത്തിന്‍െറ സംസ്കാരമാണ് പടരുന്നതെന്ന് പ്രശസ്ത കവി കെ.സച്ചിദാനന്ദന്‍. സംവാദങ്ങളുടെയും വൈവിധ്യമുള്ള ചിന്തകളുടെയും സംസ്കാരം നിലനിന്നിരുന്ന നാടായിരുന്നു നമ്മുടേതെന്ന് ‘ഇന്‍റര്‍നാഷനല്‍ പോയറ്റ്സ് ഓഫ് പീസ് ഡേ' പരിപാടിയില്‍ ദുബൈ സര്‍ക്കാരിന്‍െറ അതിഥിയായി ആദരം സ്വീകരിക്കാനായത്തെിയ സച്ചിദാനന്ദന്‍ ചൂണ്ടിക്കാട്ടി.
ഓരോ ദിവസവും മോശമായി വാര്‍ത്തകളാണ് ഇന്ത്യയില്‍ നിന്ന്  കേട്ടു കൊണ്ടിരിക്കുന്നത്. ഇതേറെ വേദനാജനകമാണ്- മെയ്ദാന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട്  അദ്ദേഹം പറഞ്ഞു. 
അസഹിഷ്ണുതയുടെയും അന്ധകാരത്തിന്‍െറയും ദിനങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ കാണുന്നത്. ഫാഷിസത്തിന്‍െറ ഹിംസാത്മകത മുമ്പെങ്ങുമില്ലാത്ത വിധം കടന്നു കയറുന്ന ഭീതിജനകമായ സാഹചര്യമാണ്.  ഹിന്ദുത്വ രാഷ്ട്രീയത്തിന്‍െറപേരില്‍ ദളിതരെയും ന്യൂനപക്ഷങ്ങളെയും മുസ്ലിംകളെയും ഇല്ലായ്മ ചെയ്യാനുള്ള ആസൂത്രിത നീക്കങ്ങളാണ് കാണാനാകുന്നത്. രോഹിത് വെമൂല എന്ന ദളിത് ഗവേഷക വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്യുന്നതിലേക്കത്തെിച്ച സംഭവ വികാസങ്ങളിലെ ഏറ്റവുമൊടുവിലത്തേതാണ് ജെ.എന്‍.യുവിലുണ്ടായത്.  ആരെ വേണമെങ്കിലും ദേശദ്രോഹിയാക്കി മാറ്റാവുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അടിയന്തിരവാസ്ഥയില്‍ പോലും ഇത്തരത്തിലുള്ള അടിച്ചമര്‍ത്തല്‍ ഉണ്ടായിട്ടില്ല. 
ഹിംസാത്മകതയുടെയും വെറുപ്പിന്‍െറയും രാഷ്ട്രീയമാണ് ഇതിനെല്ലാം ഇന്ധനമായി വര്‍ത്തിക്കുന്നതെന്ന് തിരിച്ചറിയണം. ജനാധിപത്യ വിശ്വാസികളെ അത്യന്തം ഉത്കണ്ഠാകുലമാക്കുന്ന അവസ്ഥാ വിശേഷമാണിത്. ഇന്ത്യന്‍ ഭരണഘടനയില്‍ പോലും വിശ്വാസമില്ലാത്ത അസഹിഷ്ണുതയുടെ അന്ധകാരം നമുക്ക് ചുറ്റും പരന്നു കൊണ്ടിരിക്കുന്നു. 
അനേകം ചിന്താരീതികള്‍ നിലനിന്നിരുന്ന ഇന്ത്യയിലെ ഭരണകൂടവും ഹിന്ദുത്വശക്തികളും  അത്തരത്തിലുള്ള സംസ്കാരത്തെ തകര്‍ക്കുകയാണ്.  ഭരണഘടന പോലും തകര്‍ക്കുന്ന രീതിയിലാണ് ഇന്ത്യയില്‍ കാര്യങ്ങള്‍ നടക്കുന്നത്-സച്ചിദാനന്ദന്‍ പറഞ്ഞു.
ഇന്ത്യന്‍ സംസ്കാരം ഇതിനെയൊക്കെ അതിജീവിച്ചിട്ടുണ്ടെന്ന ചരിത്രം മാത്രമാണ് നമുക്ക് ആശ്വാസം പകരുന്നത്. സംവാദങ്ങളുടെ പാരസ്പര്യത്തിലൂടെയും എണ്ണമറ്റ ചിന്താരീതികളിലൂടെയും സഹവര്‍ത്തിത്വത്തിന്‍െറ അന്തരീക്ഷം ഇന്ത്യയില്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. അത് ഇനിയും തുടരുക തന്നെ വേണം. അവാര്‍ഡുകള്‍ ആയുധങ്ങളായി മാറുന്ന നല്ളൊരു മാതൃക ഇന്ത്യയിലെ എഴുത്തുകാര്‍ നടപ്പാക്കി കാണിച്ചു തന്നു.
എക്കാലത്തും വിദ്വേഷത്തിനും ഹിംസക്കും  എതിരെ  എഴുതിക്കൊണ്ടിരിക്കുന്നതാണ് തന്‍െറ കാവ്യ ജീവിതം.അതിന് ലഭിച്ച വലിയ അംഗീകാരമാണ് ദുബൈയുടെ ആദരത്തെ കാണുന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.
യു.എ.ഇ സാംസ്കാരിക- വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാനില്‍ നിന്ന് സച്ചിദാനന്ദന്‍ ആദരവ് ഏറ്റുവാങ്ങി. എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍ സംബന്ധിച്ചു.


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.