ദുബൈ: ലോകോത്തര കലാ പ്രകടനങ്ങള്‍ക്ക് വേദിയാകാനൊരുങ്ങുന്ന ദുബൈ ഓപറ ഹൗസിന്‍െറ നിര്‍മാണം ഡൗണ്‍ടൗണില്‍ പുരോഗമിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ തുറന്നുകൊടുക്കാനാകും വിധത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് ഡെവലപ്പര്‍മാരായ ഇമാര്‍ പ്രോപ്പര്‍ട്ടീസ് അറിയിച്ചു.
2000 പേര്‍ക്ക് കലാ പ്രകടനങ്ങള്‍ ആസ്വദിക്കാനാവുന്ന ഓപറ ഹൗസ് അറേബ്യന്‍ വാസ്തുശില്‍പ മാതൃകയിലാണ് നിര്‍മിക്കുന്നത്. ദുബൈ ക്രീക്കിലൂടെ സഞ്ചരിക്കുന്ന പരമ്പരാഗത അറേബ്യന്‍ ഉരുവിന്‍െറ രൂപത്തിലാണ് ഓപറ ഹൗസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്ക് അഭിമുഖമായി ബുര്‍ജ് പാര്‍ക്കിനും ദുബൈ ഫൗണ്ടനും സമീപമാണ് ഓപറ ഹൗസ് ഉയരുന്നത്.
പ്രധാന സ്റ്റേജിന് പുറമെ ഓര്‍ക്കസ്ട്രക്ക് പ്രത്യേക സംവിധാനം ഓപറ ഹൗസിലുണ്ടാകും. സ്കൈ ഗാര്‍ഡനും റസ്റ്റോറന്‍റുകളും പുതുമയാകും. കാണികള്‍ക്ക് കാത്തിരിപ്പിനുള്ള സ്ഥലം, ടാക്സി നിര്‍ത്താനുള്ള സ്ഥലം, പാര്‍ക്കിങ് സ്ഥലം തുടങ്ങിയ പ്രത്യേകം ഒരുക്കുന്നുണ്ട്. സിഡ്നി ഓപറ ഹൗസ് പോലെ ലോകപ്രശസ്ത കലാകാരന്മാരുടെ പ്രകടനങ്ങള്‍ക്ക് ദുബൈ ഓപറ ഹൗസും വേദിയാകും.
മൂന്നുതരത്തില്‍ സജ്ജീകരിക്കാവുന്ന വിധത്തിലാണ് ഓപറ ഹൗസിന്‍െറ ഡിസൈന്‍. സംഗീത പരിപാടികള്‍ക്ക് പുറമെ പ്രദര്‍ശനങ്ങള്‍, കുട്ടികളുടെ പരിപാടികള്‍, തമാശ പരിപാടികള്‍ തുടങ്ങിയവയും ഇവിടെ നടക്കും. ആഡംബര ഹോട്ടലുകള്‍, താമസ കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയും ഓപറ ഹൗസിനൊപ്പം നിര്‍മിക്കുന്നുണ്ട്. ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളിന്‍െറ ചീഫ് ഓപറേറ്റിങ് ഓഫിസറായിരുന്ന ജാസ്പര്‍ ഹോപിനെ ദുബൈ ഓപറയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി നിയമിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മികച്ച പ്രവര്‍ത്തന പരിചയമുള്ള ഇദ്ദേഹത്തിന്‍െറ നിയമനം ദുബൈ ഓപറ ഹൗസിനെ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് ഇമാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് അലബ്ബാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.