ദുബൈ: കത്തുകള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന മൈഹോം പദ്ധതിക്ക് രാജ്യത്ത് തുടക്കമായി. പോസ്റ്റല്‍ സേവനദാതാക്കളായ എമിറേറ്റ്സ് പോസ്റ്റാണ് പദ്ധതി ആരംഭിച്ചത്. വില്ലകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാക്കുക. ഇതുവരെ കത്തുകള്‍ പോസ്റ്റ് ഓഫിസില്‍ സജ്ജീകരിച്ച പോസ്റ്റ് ബോക്സുകളിലാണ് എത്തിയിരുന്നത്.
പോസ്റ്റ് ഓഫിസില്‍ സ്വന്തം പേരിലോ കമ്പനിയുടെ പേരിലോ ഉള്ള പോസ്റ്റ് ബോക്സ് തുറന്ന് മേല്‍വിലാസക്കാരന്‍ തന്നെ കത്ത് കൈപ്പറ്റുന്നതായിരുന്നു ഇതുവരെയുള്ള രീതി. ഇതിന് മാറ്റം വരുത്തിയാണ് കത്ത് വീട്ടുപടിക്കലത്തെിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ വില്ല കമ്യൂണിറ്റികളിലായിരിക്കും സംവിധാനം ലഭ്യമാവുക. ഇതിനായി വില്ലകളുടെ പ്രവേശ കവാടത്തില്‍ എമിറേറ്റ്സ് പോസ്റ്റ് പോസ്റ്റ്ബോക്സുകള്‍ സ്ഥാപിക്കും. ഇന്‍ബോക്സും ഒൗട്ട്ബോക്സും കൂടിയുള്ളതാണ് പോസ്റ്റ്ബോക്സുകള്‍. കത്ത് സ്വീകരിക്കാന്‍ മാത്രമല്ല, അയക്കാനും വില്ലയിലെ താമസക്കാര്‍ക്ക് ഇതിലൂടെ കഴിയും. സേവനം ആവശ്യമുള്ളവര്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ എമിറേറ്റ്സ് പോസ്റ്റ്ബോക്സുകള്‍ വില്ലയില്‍ സ്ഥാപിച്ചു തരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.