അബൂദബിയില്‍ സര്‍ക്കാര്‍ സ്കൂള്‍ പ്രവേശം ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 17 വരെ അബൂദബി: തലസ്ഥാന എമിറേറ്റിലെ സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള പ്രവേശ നടപടികള്‍ക്ക് തുടക്കമായി. ഫെബ്രുവരി 21 മുതല്‍ മ

അബൂദബി: തലസ്ഥാന എമിറേറ്റിലെ സര്‍ക്കാര്‍ സ്കൂളുകളിലേക്കുള്ള പ്രവേശ നടപടികള്‍ക്ക് തുടക്കമായി. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 17 വരെയാണ് സ്കൂള്‍ പ്രവേശത്തിനുള്ള അപേക്ഷ സ്വീകരിക്കുക. 
ഈ വര്‍ഷം 255 സ്കൂളുകളിലായി 10000 കുട്ടികള്‍ പുതുതായി പ്രവേശം നേടുമെന്നാണ് കണക്കുകൂട്ടല്‍. ഇവരില്‍ 3000 പേര്‍ കിന്‍റര്‍ഗാര്‍ട്ടനിലേക്ക് ആയിരിക്കും പ്രവേശം നേടുക. ഇമാറാത്തി കുട്ടികളുടെ രജിസ്ട്രേഷന്‍ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 17 വരെയാണ് ഇമാറാത്തി കുട്ടികള്‍ക്കുള്ള രജിസ്ട്രേഷന്‍ നടക്കുക. പ്രവാസി കുട്ടികള്‍ക്കായി മാര്‍ച്ച് 13 മുതല്‍ 17 വരെ രജിസ്ട്രേഷന്‍ നടക്കും.  
എല്ലാ കുട്ടികളുടെയും രക്ഷകര്‍ത്താക്കള്‍ എത്രയും നേരത്തേ രജിസ്റ്റര്‍ ചെയ്യണമെന്ന് അബൂദബി വിദ്യാഭ്യാസ കൗണ്‍സില്‍ അറിയിച്ചു. സെപ്റ്റംബറിലാണ് 2016- 17ലെ അക്കാദമിക് വര്‍ഷം ആരംഭിക്കുക.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.