ദുബൈ: കഥാകൃത്ത് അക്ബര്‍ കക്കട്ടിലിന്‍െറ വിയോഗത്തില്‍ പ്രവാസ ലോകത്ത് വ്യാപക അനുശോചനം. ഒ.എന്‍.വിക്കും ആനന്ദകുട്ടനും രാജാമണിക്കും പിറകെ ഫ്രെബ്രുവരിയുടെ നഷ്ടമായി അക്ബര്‍ കക്കട്ടിലും പടിയിറങ്ങുമ്പോള്‍ യു.എ.ഇയിലെ പ്രവാസികളുടെ ഹൃദയവും വിങ്ങുകയാണ്.
നാട്ടു ഭാഷയിലൂടെ മനുഷ്യന്‍െറ വ്യഥയും ആകുലതകളും നര്‍മത്തില്‍ ചാലിച്ച് മനോഹര കഥകള്‍ എഴുതിയ വലിയ പ്രതിഭയെയാണ് അക്ബര്‍ കക്കട്ടിലിന്‍്റെ വേര്‍പാടിലൂടെ നമുക്ക് നഷ്ടമായതെന്ന് മലയാള സാഹിത്യ വേദി അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
അക്ബര്‍ മാഷിന്‍െറ വിയോഗത്തില്‍ ചിരന്തന സാംസ്കാരിക വേദി അനുശോചിച്ചു. ചിരന്തനയുടെ അടുത്ത സുഹൃത്തായിരുന്നു അക്ബര്‍ കക്കട്ടിലെന്ന് പ്രസിഡന്‍റ്് പുന്നക്കന്‍ മുഹമ്മദലി, ജനറല്‍ സിക്രട്ടറി ഫിറോസ് തമന്ന എന്നിവര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം രചിച്ച 54 കൃതികള്‍ നര്‍മത്തിന്‍െറയും നൈര്‍മല്യത്തിന്‍െറയും മറ്റൊരു ജീവിതം സാധ്യമാണെന്ന് ഓര്‍മ്മിപ്പിച്ച് സാഹിത്യത്തിലെ മുത്തുകളായി നിലകൊള്ള ളുന്നതായി ചിരന്തന ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇന്‍കാസ് യു.എ.ഇ.കമ്മിറ്റിയും അനുശോചിച്ചു.
സരളവും ആഴവുമുള്ള കഥാ ലോകത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോയ കഥാകൃത്താണ് അക്ബര് കക്കട്ടിലെന്ന്് കോഴിക്കോട് പ്രവാസി ഫോറം കലാ വിഭാഗം ഭാരവാഹികളായ രാജന്‍ കൊളാവി പാലം ,മോഹന്‍ എസ്.വെങ്കിട്ട്, അഡ്വ . മുഹമ്മദ് സാജിദ്, ജമീല് ലത്തീഫ്, എന്നിവര്‍ അഭിപ്രായപ്പെട്ടു.
ഇന്‍ഡോ അറബ് കള്‍ച്ചറല്‍ അക്കാദമി ദുബൈ ചാപ്റ്റര്‍ ഇറാനിയന്‍ ക്ളബ്ബ് കള്‍ച്ചറല്‍ ഹാളില്‍ സി. മുഹമ്മദിന്‍െറ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. അക്കാദമി ഇന്‍റര്‍നാഷണല്‍ കോ ഓഡിനേറ്റര്‍ കൂടിയായിരുന്നു അക്ബര്‍.
അബൂദബി: അക്ബര്‍ കക്കട്ടിലിന്‍െറ നിര്യാണത്തില്‍ തനിമ സാംസ്കാരിക വേദി അബൂദബി കമ്മിറ്റി അനുശോചിച്ചു. അക്ബര്‍ കക്കട്ടിലിന്‍െറ വിയോഗം മലയാള സാഹിത്യത്തിന് തീരാ നഷ്ടമാണെന്ന് തനിമ ഭാരവാഹികളായ റിയാസ് കൂറ്റമ്പാറ, ടി.കെ. മുനീര്‍, എന്‍.കെ. ഇസ്മായില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
ഷാര്‍ജ വടകര എന്‍.ആര്‍.ഐ.ഫോറം ഭാരവാഹികളായ സഅദ് പുറക്കാട്, ശിവപ്രസാദ്, മുഹമ്മദ് കുറ്റ്യാടി എന്നിവര്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.