ദുബൈ വിമാനത്താവളം കോണ്‍കോഴ്സ്- ഡി ബുധനാഴ്ച തുറക്കും

ദുബൈ: 330 കോടി ദിര്‍ഹം ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ്- ഡി 24ന് യാത്രക്കാര്‍ക്കായി തുറക്കും. ഇതിനായുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍കോഴ്സിന്‍െറ ക്ഷമതാ പരീക്ഷണം കഴിഞ്ഞയാഴ്ച വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. കോണ്‍കോഴ്സ്- ഡി തുറക്കുന്നതോടെ ദുബൈ വിമാനത്താവളത്തിന്‍െറ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി പ്രതിവര്‍ഷം 7.5 കോടിയില്‍ നിന്ന് ഒമ്പത് കോടിയായി ഉയരും. ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി ഇപ്പോള്‍ തന്നെ ദുബൈക്ക് സ്വന്തമാണ്. 
മൂന്ന് ടെര്‍മിനലുകളാണ് ദുബൈ വിമാനത്താവളത്തിനുള്ളത്. ഒന്ന്, മൂന്ന് ടെര്‍മിനലുകള്‍ ഒരുഭാഗത്തും ടെര്‍മിനല്‍ രണ്ട് മറുഭാഗത്തും. ഒന്ന്, മൂന്ന് ടെര്‍മിനലുകളിലേക്ക് മെട്രോ വഴി യാത്ര ചെയ്യാം. ഈ ടെര്‍മിനലുകള്‍ നാല് കോണ്‍കോഴ്സുകളിലായി ക്രമീകരിച്ചിരിക്കുന്നു. കോണ്‍കോഴ്സ്-എ, ബി എന്നിവ ടെര്‍മിനല്‍ മൂന്നിന്‍െറ ഭാഗമാണ്. എമിറേറ്റ്സ് വിമാനങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തുന്നത്. ടെര്‍മിനല്‍ ഒന്നിന്‍െറ ഭാഗമാണ് കോണ്‍കോഴ്സ്-സിയും ഡിയും. കോണ്‍കോഴ്സ്-ഡി തുറക്കുന്നതോടെ നിലവില്‍ കോണ്‍കോഴ്സ്- സിയില്‍ നിന്നുള്ള 70ഓളം വിമാന കമ്പനികളുടെ സര്‍വീസുകള്‍ അങ്ങോട്ട് മാറും. ക്രമേണ കോണ്‍കോഴ്സ്- സി കൂടി എമിറേറ്റ്സ് ഏറ്റെടുക്കും. ഇതിന്‍െറ അറ്റകുറ്റപണിയും ഇതോടൊപ്പം നടക്കും. 
കോണ്‍കോഴ്സ്- ഡിയിലേക്ക് പോകാന്‍ ടെര്‍മിനല്‍ ഒന്നിലെ ചെക് ഇന്‍ സംവിധാനങ്ങള്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്. ചെക് ഇനും എമിഗ്രേഷനും പൂര്‍ത്തിയാക്കിയ ശേഷം കോണ്‍കോഴ്സ്- ഡിയിലേക്ക് പോകാന്‍ ഡ്രൈവറില്ലാത്ത ട്രെയിന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ബോഗികളുള്ള ട്രെയിനാണിത്. ഒരേസമയം 300 പേര്‍ക്ക് യാത്ര ചെയ്യാം. രണ്ട് മിനുട്ടുകൊണ്ട് കോണ്‍കോഴ്സിലത്തൊം. 65,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കോണ്‍കോഴ്സ്- ഡി അത്യാധുനിക രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്. ഗ്ളാസ് മേല്‍ക്കൂരയിലൂടെ ആവശ്യത്തിന് വെളിച്ചം ഉള്ളിലേക്കത്തെുന്നു. ഉള്‍ഭാഗവും ലോകോത്തര രീതിയില്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്. പുറപ്പെടല്‍ ഗേറ്റുകളിലത്തൊന്‍ യാത്രക്കാര്‍ക്ക് കുറച്ചുമാത്രം നടന്നാല്‍ മതി. റീട്ടെയില്‍ ഷോപ്പുകളും റസ്റ്റോറന്‍റുകളും കോണ്‍കോഴ്സില്‍ യഥേഷ്ടമുണ്ട്. ഫാഷന്‍ വസ്ത്രങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാച്ചുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവ ഇവിടെ നിന്ന് വാങ്ങാം. ഡ്യൂട്ടി ഫ്രീ ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈനിലൂടെ പണമടച്ചാല്‍ ഇവിടെ നിന്ന് കൈപ്പറ്റാം. 8000 യാത്രക്കാര്‍ക്ക് വിമാനം കാത്തിരിക്കാന്‍ സൗകര്യമുണ്ട്. 21 ഗേറ്റുകളിലൂടെ വിമാനത്തിലേക്ക് നേരിട്ട് പ്രവേശിക്കാം. 11 ഗേറ്റുകളിലൂടെ ബസ് വഴിയും വിമാനത്തിലത്തൊം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.